- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
BY MTP11 Oct 2018 7:27 AM GMT

X
MTP11 Oct 2018 7:27 AM GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കാര്‍ത്തിയുടെ വ്യക്തിഗത സ്വത്തുക്കളും ഇന്ത്യ, ബ്രിട്ടന്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലുള്ള അദ്ദേഹത്തിന്റെ കമ്പനിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍, ഊട്ടി, ഡല്‍ഹിയിലെ ജോര്‍ബാഗ് എന്നിവിടങ്ങളിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. യുകെയിലെ സോമര്‍സെറ്റിലുള്ള കോട്ടേജും വീടും സ്‌പെയ്‌നിലെ ബാഴ്‌സലോണയിലുള്ള ടെന്നീസ് ക്ലബ്ബ് എന്നിവയും ഇതേ നിയമപ്രകാരം കണ്ടുകെട്ടിയിട്ടുണ്ട്.
അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ(എഎസ്്‌സിപിഎല്‍) പേരില്‍ ചെന്നൈയിലെ ബാങ്കിലുള്ള 90 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും കണ്ടുകെട്ടി. കാര്‍ത്തിയുടെയും അദ്ദേഹവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എഎസ്്‌സിപിഎല്ലിന്റെയും പേരിലുള്ളതാണ് സ്വത്തുക്കള്‍.
ഐഎന്‍എക്‌സ് മീഡിയക്ക് വിദേശത്ത് നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ക്ലിയറന്‍സ് നല്‍കുന്നതില്‍ അനധികൃത ഇടപെടലുകള്‍ നടന്നു എന്ന ആരോപണത്തില്‍ സിബിഐ കേസെടുത്തിരുന്നു. 2007ല്‍ പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.
Next Story
RELATED STORIES
ഭര്‍തൃവീട്ടിലെ പീഡനം; രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടി യുവതി,...
12 Aug 2025 5:14 AM GMTകൊച്ചി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി; യാത്രക്കാര്‍ നേരത്തെ...
12 Aug 2025 4:56 AM GMTചന്ദന മരം മുറിച്ചയാള്‍ അറസ്റ്റില്‍
12 Aug 2025 4:52 AM GMTതലാഖ് ഇ ഹസന് നിരോധിക്കണമെന്ന ഹരജി: മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ...
12 Aug 2025 4:35 AM GMTയുഎസ് തീരുവ ആഘാതം: വ്യവസായികളുടെ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍
12 Aug 2025 4:12 AM GMTഇന്ന് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍...
12 Aug 2025 3:33 AM GMT