സാഫ് കപ്പിനുള്ള ടീം പ്രഖ്യാപിച്ചു; ആഷിഖ് കുരുണിയന്‍ ടീമില്‍


ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഇന്നലെ ആരംഭിച്ച സാഫ് കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം ആഷിഖ് കുരുണിയനാണ് ടീമില്‍ ഉള്‍പ്പെട്ട ഏക മലയാളി. 23 വയസില്‍ താഴെയുള്ളവരുടെ 20 അംഗ ടീമിനെപരിശീലകന്‍ സ്റ്റിവന്‍ കോണ്‍സ്റ്റന്റൈനാണ് പ്രഖ്യാപിച്ചത്.പ്രതിരോധ താരം സുബാശിഷ് ബോസാണ് ടീം നായകന്‍. ഗോളി വിശാല്‍ കെയ്ത്ത്, അനിരുദ് താപാ,ജെറി ലാല്‍റിന്‍സുവാല, വിനീത് റായ്, ലാലിയന്‍സുവാല ചാങ്‌തെ തുടങ്ങിയവരും ടീമിലിടം പിടിച്ചിട്ടുണ്ട്.ഇന്ന് ശ്രീലങ്കയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. മാലിദ്വീപും ബി ഗ്രൂപ്പില്‍ ഇന്ത്യക്കൊപ്പമുണ്ട്. ഏഴ് തവണ സാഫ് കപ്പ് നേടിയ ചരിത്രമുള്ള ടീമാണ് ഇന്ത്യ. മുമ്പ് 2015ല്‍ ഇന്ത്യയായിരുന്നു കിരീടം ചൂടിയത്.

RELATED STORIES

Share it
Top