ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷ്: പുരുഷ ടീം സെമിയില്‍ പുറത്ത്


ജക്കാര്‍ത്ത: സ്‌ക്വാഷ് പുരുഷ ടീമിനത്തില്‍ കഴിഞ്ഞ തവണ ഇഞ്ചിയോണില്‍ സ്വന്തമാക്കിയ സ്വര്‍ണ മെഡല്‍ ജക്കാര്‍ത്തയില്‍ നിലനിര്‍ത്താന്‍ ഇന്ത്യക്കായില്ല. സെമി ഫൈനലില്‍ 0-2ന് ഹോങ്കോങിനോട് തോറ്റ് ഇന്ത്യയുടെ പുരുഷ ടീം മെഡല്‍ നേട്ടം വെങ്കലത്തിലൊതുക്കി. സൗരവ് ഘോഷാല്‍, ഹരീന്ദര്‍ പാല്‍ സിങ് സന്ധു, രമിത് ടണ്ഠന്‍, മഹേഷ് മന്‍ഗോന്‍കര്‍ എന്നിവരടങ്ങിയ ടീം വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യക്കായി സെമിയില്‍ ഇറങ്ങിയ സൗരവ് ഘോഷലും ഹരീന്ദര്‍ പാല്‍ സന്ധുവും സിംഗിള്‍സില്‍ പരാജയപ്പെട്ടതോടെ ഹോങ്കോങ് അനായാസം ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

RELATED STORIES

Share it
Top