India Scan

പുല്‍വാമയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. അല്‍ ബദര്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു. ഇരുവരും പ്രാദേശിക സായുധരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പുല്‍വാമയിലെ മിത്രിഗാം പ്രദേശത്താണ് രാത്രിയില്‍ ഏറ്റുമുട്ടലുണ്ടായത്.

ഗ്രാമത്തില്‍ സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസിന്റെയും സിആര്‍പിഎഫിന്റെയും സൈന്യത്തിന്റെയും സംയുക്തസംഘം പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരേ തുടര്‍ച്ചയായി ആക്രമണം നടത്തിയ സായുധരെയാണ് സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ട സായുധരില്‍ നിന്നും രണ്ട് എകെ 47 തോക്കുകള്‍ കണ്ടെടുത്തു. 2022 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ പുല്‍വാമയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരകളില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നെന്ന് കശ്മീര്‍ സോണ്‍ ഐജി വിജയകുമാര്‍ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it