Cricket

അവസാന പന്തില്‍ വിജയം; ഏഴാം ഏഷ്യാകപ്പ് കിരീടം ചൂടി ഇന്ത്യ

അവസാന പന്തില്‍ വിജയം; ഏഴാം ഏഷ്യാകപ്പ് കിരീടം ചൂടി ഇന്ത്യ
X

ദുബയ്: അനായാസ ജയം സ്വന്തമാക്കാമായിരുന്നു, എന്നാല്‍ കളിയുടെ ആവേശം അവസാന ഓവര്‍ വരെ ദീര്‍ഘിപ്പിച്ച ഇന്ത്യന്‍ ബാറ്റിങ് പട ഒടുവില്‍ വിജയം കണ്ടത് അവസാന പന്തില്‍. ഏഷ്യാകപ്പില്‍ കന്നി കിരീടമെന്ന് ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് മൂന്നു വിക്കറ്റിന്റെ ആവേശ ജയം.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപണിങ് ബാറ്റ്‌സ്മാന്‍ ലിറ്റന്‍ ദാസിന്റെ കന്നി സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 48.3 ഓവറില്‍ 222 റണ്‍സെടുത്തപ്പോള്‍ രണ്ടാം ബാറ്റിങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുത്ത് വിജയം കണ്ടു. അവസാന ഓവറില്‍ കുല്‍ദീപ് യാദവും കേദാര്‍ ജാദവും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ടുര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറി കണ്ടെത്തിയ ശിഖര്‍ ധവാനാണ് ടൂര്‍ണമെന്റിലെ താരം. ഫൈനലില്‍ കന്നി സെഞ്ച്വറി നേടിയ ലിറ്റന്‍ ദാസാണ് കളിയിലെ താരം.
223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് പ്രതീക്ഷകള്‍ തെറ്റിച്ചടിരുന്നു. എന്നാല്‍ മധ്യനിരയിലെ തകര്‍പ്പന്‍ കൂട്ടുകെട്ടുകളാണ് ഏഴാമതൊരു കിരീടം ചൂടാന്‍ സഹായിച്ചത്.
ഓപണിങില്‍ ഇറങ്ങിയ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് വീണ്ടുമൊരു റെക്കോഡ് കൂട്ടുകെട്ട് സമ്മാനിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ സ്‌കോര്‍ 35 ല്‍ നില്‍ക്കേ കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ ശിഖര്‍ ധവാനെ (15) നസ്മുല്‍ ഇസ്ലാം സൗമ്യ സര്‍ക്കാറിന്റെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ അനായാസ ജയമെന്ന സ്വപ്‌നത്തിന് വിള്ളല്‍ വീണു. തുടര്‍ന്നെത്തിയ റായിഡു(2) എന്തോ വിളി വന്ന പോലെ പെട്ടെന്ന് തന്നെ മടങ്ങി. അടുത്ത ഊഴം ദിനേശ് കാര്‍ത്തികിന്റെതായിരുന്നു. എന്നാല്‍ സ്‌കോര്‍ 83ല്‍ നില്‍ക്കേ മികച്ച ഫോമിലായിരുന്ന രോഹിതിനെ മടക്കി റൂബല്‍ ഹുസൈന്‍ മല്‍സരം ബംഗ്ലാദേശ് വരുതിയിലാക്കി.
അതോടെ പരാജയം മണത്ത ഇന്ത്യ പിന്നീട് ടെസ്റ്റ് കളിയെ ഓര്‍മ്മിപ്പിക്കും വിധമാണ് മൈതാനത്ത് ബാറ്റേന്തിയത്്. കൂട്ടിനെത്തിയതാവട്ടെ സാക്ഷാല്‍ ധോണിയും (67 പന്തില്‍ 36). രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബൗണ്ടറിഷോട്ടുകള്‍ വിരളമായി പുറത്തെടുക്കുകയും സിംഗിള്‍സില്‍ നിന്ന് റണ്‍ സമ്പാദ്യം കണ്ടെത്തുകയും ചെയ്തതോടെ ഇന്ത്യന്‍ റണ്‍ ശരാശരി മെല്ലെപ്പോക്കിന്റെ വക്കിലായി. ഇരുവരും അവസാന ഓവര്‍ വരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 31ാം ഓവറില്‍ സ്‌കോര്‍ 137ല്‍ നില്‍ക്കേ ഇന്ത്യക്ക് കാര്‍ത്തികിനെ (61 പന്തില്‍ 37) നഷ്ടമായി.
തുടര്‍ന്ന് ജാദവ്-ധോണി കൂട്ടുകെട്ടാണ് ഗ്രൗണ്ടില്‍ ഉടലെടുത്തത്. ഇരുവരും കൂറ്റനടികള്‍ മറന്ന് കളിച്ചു. വീണ്ടും ഇന്ത്യന്‍ സ്്‌കോര്‍ ചലിച്ചതോടെ ഇന്ത്യ വീണ്ടും ടോപ് ഗിയറില്‍. സ്‌കോര്‍ 160 ലെത്തിയപ്പോള്‍ ധോണിയെ ഇന്ത്യക്ക് നഷ്ടമായി. വൈകാതെ തന്നെ ജാദവ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തതോടെ ഇന്ത്യയുടെ കിരീടസ്വപ്‌നം വീണ്ടും അവതാളത്തില്‍. തുടര്‍ന്ന് കൂട്ടുകെട്ട് സ്ഥാപിച്ച ഭുവനേശ്വര്‍ കുമാറും ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ ചിറകിന് പുതുജീവന്‍ നല്‍കി. ഇരുവരും ആക്രമണം പുറത്തെടുക്കാതെ ക്ഷമയോടെ ബാറ്റ് വീശുകയും ഇടയ്ക്ക് ബൗണ്ടറി ഡോസ് നല്‍കുകയും ചെയ്തതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശം കൂടി. 47.2 ഓവറില്‍ സ്‌കോര്‍ 212ല്‍ നില്‍ക്കേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജഡേജ(33 പന്തില്‍ 23) കൂടി പുറത്തായതോടെ ബംഗ്ലാദേശിന് പ്രതീക്ഷയ്ക്ക്് വകയായി.
നേരത്തേ റിട്ടയര്‍ഡ് ഹര്‍ട്ടായ കേദാര്‍ ജാദവ് വിജയം മാത്രം മുന്നില്‍ കണ്ട് ഇന്ത്യ ഇറക്കിയതോടെ വീണ്ടും ഇന്ത്യക്ക് മുന്‍തൂക്കം. അടുത്ത ഓവറില്‍ (49ാം ഓവര്‍) മുസ്്തഫിസിന്റെ തീ തുപ്പുന്ന പന്തുകള്‍ ഗ്രൗണ്ടില്‍ കുത്തി ഉയര്‍ന്നതോടെ ഇന്ത്യക്ക് നഷ്ടമായത് നിര്‍ണായകമായ ഭുവിയുടെ(21) വിക്കറ്റ്. ഈ ഓവറില്‍ പിറന്നതാവട്ടെ വെറും മൂന്ന് റണ്‍സ്മാത്രം. അപ്പോള്‍ സ്‌കോര്‍ ഏഴ് വിക്കറ്റിന് 217 റണ്‍സ്. അവസാന പന്തില്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് ആറ് പന്തില്‍ ആറ് റണ്‍സ്. ഇന്ത്യയെ വിജയതീരമണിയിക്കാന്‍ ഗ്രൗണ്ടിലുള്ളത് കുല്‍ദീപ് യാദവും ജാദവും(27 പന്തില്‍ 23). വെറുമൊരു സിക്‌സറടിച്ചാല്‍ തീരുന്നതേ ഉള്ളു. എന്നാല്‍ മഹ്മൂദുള്ളയുടെ ഓവര്‍ ഇന്ത്യന്‍ താരങ്ങലെ വെള്ളം കുടിപ്പിച്ചു. ആദ്യ അഞ്ച് പന്തില്‍ 1,1,2,0,1 എന്നിങ്ങനെ സ്‌കോര്‍ മാറി മറിഞ്ഞതോടെ ഇന്ത്യ സമനിലയിലെത്തി. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ് മാത്രം. ക്രീസിലുള്ള കുല്‍ദീപ് യാദവിന് അഞ്ച് പന്തില്‍ അഞ്ച്) മഹ്മുദുള്ള തീപന്ത് ശരം തൊടുത്തുവിടേണ്ട താമസം ബൗണ്ടറിയാണോ എന്ന് പോലും ശ്രദ്ധിക്കാതെ ഇന്ത്യന്‍ ഓപണര്‍മാര്‍ റണ്‍സിനായോടി. ഒടുവില്‍ എല്‍ബിയിലൂടെ ഇന്ത്യക്ക് ഒരു റണ്‍സ്്. മൂന്ന് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയത്തോടെ ഏഴാമതൊരു കിരീടം നാട്ടിലേക്ക്. നാലാം തവണയും ഫൈനല്‍ നിര്‍ബാഗ്യം വേട്ടയാടിയ ബംഗ്ലാദേശിന് ഇനി അടുത്ത സീസണ്‍ വരെ കാത്തിരിക്കണം.

നേരത്തേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലിറ്റന്‍ദാസിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മെഹ്്ദി ഹസന്‍ വാലറ്റനിരയില്‍ നിന്നു സ്ഥാനക്കയറ്റം നല്‍കിയതിനെ സാധൂകരിക്കുന്ന ബാറ്റിങാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് സ്‌കോര്‍ എട്ട് ഓവറില്‍ 58 റണ്‍സിലെത്തിയപ്പോള്‍ ഇന്ത്യ അപകടം മണത്തു. ബുംറയുടെ നാലാം ഓവറില്‍ രണ്ട് ഫോറുള്‍പ്പെടെ 12 റണ്‍സ് പിറന്നപ്പോള്‍ റണ്‍റേറ്റ് ആറിനു മുകളിലെത്തി. തുടര്‍ന്ന് ബൗള്‍ ചെയ്യാനെത്തിയ ഭുവനേശ്വര്‍ കുമാറിനെ തുടരെ ബൗണ്ടറി കടത്തിയാണ് ലിറ്റന്‍ദാസ് വരവേറ്റത്. 33 പന്തില്‍ ലിറ്റന്‍ദാസ് അര്‍ധശതകം തികച്ചു.
ആദ്യ നാലോവറില്‍ 29 റണ്‍സ് വഴങ്ങിയ ബൂംറക്ക് പകരം ആറാം ഓവറില്‍ തന്നെ രോഹിത് ശര്‍മ സ്പിന്നറെ കൊണ്ടുവന്നെങ്കിലും രക്ഷയുണ്ടായില്ല. യുസ്‌വേന്ദ്ര ചാഹല്‍ രണ്ടോവറില്‍ 19 റണ്‍സാണ് വഴങ്ങിയത്. എട്ടാം ഓവറില്‍ രണ്ട് സിക്‌സര്‍ പറത്തി ലിറ്റന്‍ദാസ് ചാഹലിനെ കുടഞ്ഞു. ആ ഓവറില്‍ പിറന്നത് 16 റണ്‍സ്. ബംഗ്ലാദേശ് സ്‌കോര്‍ പത്തോവറില്‍ 65 റണ്‍സ്. അതോടെ ഈ പോക്കുപോയാല്‍ സ്‌കോര്‍ 300 കടക്കുമെന്നു തോന്നിച്ചു.
തുടര്‍ന്നു ബൗള്‍ ചെയ്യാനെത്തിയ കേദാര്‍ ജാദവാണ് ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കിയത്. 20ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ റായിഡുവിനു ക്യാച്ച് നല്‍കി മെഹ്്ദി ഹസന്‍ (32) മടങ്ങിയതോടെ കൂട്ടുകെട്ടു പൊളിഞ്ഞു. തുടര്‍ന്നു വന്ന ഇംറുല്‍ ഖൈസിനെ (2) ചാഹല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അപകടകാരിയായ മുഷ്ഫിഖുര്‍റഹീമിനെ (5) നിലയുറപ്പിക്കുംമുമ്പേ പുറത്താക്കി ജാദവ് ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നു. തുടര്‍ന്ന് മുഹമ്മദ് മിഥുനെ (2) ചാഹലിന്റെ പന്തില്‍ രവീന്ദ്ര ജഡേജ റണ്‍ഔട്ടാക്കി. മഹ്്മൂദുല്ലയെ (4) കുല്‍ദീപ് യാദവ് ബുംറയുടെ കൈകളിലെത്തിച്ചപ്പോള്‍ 33 ഓവറില്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 152 എന്ന നിലയിലായി. ഇതോടെ റണ്‍റേറ്റ് അഞ്ചിനു താഴേക്കു വന്നു. 80 പന്തില്‍ സെഞ്ച്വറി തികച്ച ലിറ്റന്‍ദാസിനെ(121) കുല്‍ദീപ് യാദവിനെ കയറി അടിക്കാനുള്ള ശ്രമത്തിനിടെ എംഎസ് ധോണി സ്റ്റംപ് ചെയ്തു പുറത്താക്കിയതോടെ ബംഗ്ലാദേശിന്റെ കുതിപ്പു നിന്നു. രണ്ടു സിക്‌സറും 12 ബൗണ്ടറികളുമടങ്ങിയതായിരുന്നു ലിറ്റന്‍ ദാസിന്റെ ഇന്നിങ്‌സ്.
പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനു പകരം ടീമിനെ നയിച്ച മശ്‌റഫെ മുര്‍തസ (7) കുല്‍ദീപ് യാദവിനെ സിക്‌സറടിച്ച് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അതേ ഓവറില്‍ ധോണി സ്റ്റംപ് ചെയ്തു. അപകടകാരിയായ സൗമ്യ സര്‍ക്കാര്‍(33) കൂടി റണ്‍ഔട്ടായതോടെ ബംഗ്ലാകടുവകളുടെ പോരാട്ടം നിലച്ചു. തുടര്‍ന്നു വന്ന നസ്മുല്‍ ഇസ്്‌ലാം(7) റണ്‍ഔട്ടായപ്പോള്‍ റൂബല്‍ ഹുസൈനെ(0) ക്ലീന്‍ ബൗള്‍ഡാക്കി ബുംറ പറഞ്ഞയക്കുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും കേദാര്‍ ജാദവ് രണ്ടു വിക്കറ്റും നേടി.
Next Story

RELATED STORIES

Share it