സ്‌കോട്ടിഷ് പോരാട്ടത്തെ മറികടന്ന് ഹോങ്കോങിന് ഏഷ്യാകപ്പ് യോഗ്യത
BY jaleel mv6 Sep 2018 8:06 PM GMT

X
jaleel mv6 Sep 2018 8:06 PM GMT

ക്വലാലംപൂര്‍: ഈ മാസം 15ാം തിയ്യതി യുഎഇയില്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റിലേക്ക് ഹോങ്കോങ് യോഗ്യത നേടി. ഇന്നലെ നടന്ന ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിലെ ഫൈനലില്‍ യുഎഇയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഹോങ്കോങ് ഏഷ്യാ കപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ, പാകിസ്താന്‍ എന്നീ ടീമുകളുള്‍പ്പെടുന്ന ഗ്രൂപ്പ എയില്‍ ഹോങ്കോങും സ്ഥാനമുറപ്പിച്ചു.
ക്വലാലംപൂരില്‍ നടന്ന ടൂര്‍ണമെന്റില്‍ മഴയെത്തുടര്‍ന്ന് 24 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹോങ്കോങ് 26.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.ഈ മാസം 15ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന പോരാട്ടത്തോടെയാണ് ഏഷ്യാകപ്പിന് തുടക്കമാകുന്നത്. 18 ന് ഹോങ്കോങിനെതിരെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം.
Next Story
RELATED STORIES
ഗുജറാത്ത് കലാപം; കൂട്ട ബലാല്‍സംഗം, കൂട്ടക്കൊല കേസുകളില്‍ 26 പേരെയും...
2 April 2023 8:30 AM GMTവേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMT