ഗ്വാട്ടിമാലയില്‍ കനത്ത മണ്ണിടിച്ചില്‍; 29 മരണം, 600 പേരെ കാണാതായി

guatimala landslide

സാന്ത കതറീന പിനുല:  ഗ്വാട്ടിമാലയില്‍ കനത്ത മണ്ണിടിച്ചില്‍.29 പേര്‍ കൊല്ലപ്പെടുകയും 600 പേരെ കാണാതായി.

മണ്ണിടിച്ചിലില്‍ 125 ഓളം വീടുകള്‍ പൂര്‍ണമായും നശിച്ചതായി ഗ്വാട്ടിമാല നാഷനല്‍ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കോര്‍ഡിനേഷന്‍  അറിയിച്ചു.

സാന്താ കതറീന പിനുല ടൗണിന് സമീപമുള്ള ഇ.ഐ കാംമ്പറിലാണ് അപകടം. ഇന്നലെ തുടര്‍ന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.

മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
എസ്.ബി

RELATED STORIES

Share it
Top