പ്രളയം: ക്രൗഡ് ഫണ്ടിങിന് ഇന്ന് തുടക്കം

കോഴിക്കോട്: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ക്രൗഡ് ഫണ്ടിങിന് ഇന്ന് തുടക്കമാകും. തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മാണത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായുള്ള പദ്ധതികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ്ഫണ്ടിങ് വെബ് പോര്‍ട്ടല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.


വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ പോര്‍ട്ടലില്‍ ഉണ്ടാകും. ഇവയില്‍ താത്പര്യമുള്ള പദ്ധതികളുടെ നിര്‍മ്മാണത്തിനായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഭാവന ചെയ്യാം. കമ്പനികള്‍ക്ക് തങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ പദ്ധതികളെ ഉള്‍പ്പെടുത്താന്‍ കഴിയുംവിധമാണ് പോര്‍ട്ടലിന്റെ രൂപകല്‍പന. കേന്ദ്ര സര്‍ക്കാരിന്റെ ബില്‍ഡിംഗ് മെറ്റീരിയല്‍ ടെക്‌നോളജി പ്രൊമോഷന്‍ സെല്‍ അംഗീകരിച്ച വിശ്വാസ്യതയുള്ള ഏജന്‍സികളെയാവും വിവിധ പുനര്‍നിര്‍മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുക

RELATED STORIES

Share it
Top