Youth

ലഹരിയെ കൈവെടിയൂ; ജീവിതം ആസ്വദിക്കൂ

ലഹരിയെ കൈവെടിയൂ; ജീവിതം ആസ്വദിക്കൂ
X


മലയാളി തിരിഞ്ഞുനടക്കുകയാണെന്നു തോന്നിപ്പോവുന്നു. പലപ്പോഴും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സ്വഭാവങ്ങളെല്ലാം അവര്‍ കൈവെടിയുമ്പോള്‍ മലയാളി യൗവനം അത് ആവേശത്തോടെ സ്വീകരിക്കുകയാണു ചെയ്യുന്നത്. അതിലൊന്നാണ് ലഹരി ഉപയോഗം. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും നാഷനല്‍ ഡ്രഗ് ഡിപ്പന്‍ഡന്‍സ് ട്രീറ്റ്‌മെന്റ് സെന്ററും സംയുക്തമായി കുറച്ച് മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടത് കേരളത്തിലെ 74 ശതമാനം കുട്ടികളും പുകവലിക്കുന്നുണ്ടെന്നാണ്. ഇന്ത്യയില്‍ 20 വയസ്സിനും 34 വയസ്സിനും ഇടയില്‍ പ്രായമായവരിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനാസക്തിയുള്ളതെന്നും

റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടെലിവിഷനും സിനിമയും ഏതാണ്ട് 47 ശതമാനം കൗമാരക്കാരെ ലഹരിയിലേക്ക് സ്വാധീനിക്കുന്നുണ്ട്. പല യുവാക്കളും ബോറടി മാറ്റാനും പ്രശ്‌നങ്ങളെ നേരിടുന്നതില്‍നിന്നും ഒളിച്ചോടാനുമായി മദ്യപാനവും ലഹരി ഉപയോഗത്തിലേക്കും കടക്കുകയാണ്. പെട്ടെന്നുള്ള സന്തോഷത്തിനും ആത്മധൈര്യത്തിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുവാനുമാണ് ലഹരി ഉപയോഗിക്കുന്നതെന്നാണു പറയുക. എന്നാല്‍, ലഹരി ആസക്തിയാവുന്നതോടെ ജീവിതം തന്നെ താറുമാറാവുകയാണ്.

മദ്യവും മയക്കുമരുന്നും വരുത്തിത്തീര്‍ക്കുന്ന ആരോഗ്യ, മാനസിക, സാമൂഹിക പ്രശ്‌നങ്ങളുടെ ആഴം മനസ്സിലായി വരുന്നതിന് മുമ്പ് തന്നെ പല യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിത്തീരുകയാണ്. പിന്നീട് ഖേദിച്ചിട്ടു കാര്യമില്ല. ആരോഗ്യവും സമ്പത്തും നശിപ്പിക്കുന്ന ലഹരി ഉപയോഗങ്ങള്‍ നട്ടിന്‍പുറങ്ങളിലും ഇന്ന് സജീവമാണ്. മുക്കിനും മൂലയ്ക്കും കഞ്ചാവും മയക്കുമരുന്നുമാണ്. ഇത് എത്രമാത്രം കുടുംബങ്ങളെയാണ് തകര്‍ക്കുന്നതെന്ന് ദിനേന ഇറങ്ങുന്ന പത്രങ്ങളില്‍ നിന്നു വായിച്ചെടുക്കാനാവും.

Next Story

RELATED STORIES

Share it