Women

വനിതാ ശാക്തീകരണ പഠനത്തിന് ജെന്‍ഡര്‍ പാര്‍ക്ക്

എവിടെയും കേള്‍ക്കുന്നതാണ് സ്ത്രീ ശാക്തീകരണം, ലിംഗസമത്വം എന്നീ വാക്കുകള്‍. എന്നാല്‍ ഇതേക്കുറിച്ചുള്ള പഠനത്തിനു ഗവേഷണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാതൃകാപദ്ധതിയാണ് ജെന്‍ഡര്‍ പാര്‍ക്ക്.

വനിതാ ശാക്തീകരണ പഠനത്തിന് ജെന്‍ഡര്‍ പാര്‍ക്ക്
X

എവിടെയും കേള്‍ക്കുന്നതാണ് സ്ത്രീ ശാക്തീകരണം, ലിംഗസമത്വം എന്നീ വാക്കുകള്‍. എന്നാല്‍ ഇതേക്കുറിച്ചുള്ള പഠനത്തിനു ഗവേഷണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാതൃകാപദ്ധതിയാണ് ജെന്‍ഡര്‍ പാര്‍ക്ക്. സാമൂഹിക നീതി വകുപ്പിനു കീഴില്‍ ഇത്തരമൊരു ആശയം ഉദിച്ചത്

2011 ലാണെങ്കിലും 2013ല്‍ തന്നെ പ്രാവര്‍ത്തികമാക്കാനായി. സമൂഹം ഉയര്‍ത്തുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കടമ്പകള്‍ മറികടന്ന് ലിംഗ സമത്വത്തിനുള്ള ഒരു പ്രവേശനമാര്‍ഗമായി വേദി പ്രയോജനപ്പെടുത്തുന്നുണ്ട്. ഒപ്പം സാമ്പത്തിക-സംസ്‌കാരിക-സാമൂഹിക മേഖലകളില്‍ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രധാന പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യുന്നത് ഗവേഷണത്തിനു തന്നെയാണ്. സര്‍ക്കാരുകളുടെ വനിതാ നയം രൂപീകരിക്കുമ്പോള്‍

അതിലേക്ക് ആവശ്യമായവ നല്‍കുന്നു. നൈപുണ്യ വികസനം, കഠിനമായതും ഭാരമേറിയതുമായ യന്ത്രപ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കല്‍, ലൈബ്രറിയും ഡൊക്യുമെന്റേഷന്‍ സെന്ററും, ഗവേഷണ ഗ്രന്ഥങ്ങളും സ്ത്രീകളുടെ പൈതൃക ചരിത്രങ്ങളും പൈതൃക മ്യൂസിയത്തില്‍ സൂക്ഷിക്കല്‍, സ്ത്രീകള്‍ക്ക് ഡ്രോയിങ്, പെയിന്റിങ്, ഡാന്‍സ്, സംഗീതം, സാംസ്‌കാരികപരമായ മറ്റു കലകള്‍ തുടങ്ങിയവയിലുള്ള കഴിവുകള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന സാംസ്‌കാരിക കൂട്ടായ്മയായും ഇത് രൂപാന്തരപ്പെടുന്നുണ്ട്. ജെന്‍ഡര്‍ പാര്‍ക്ക് ഏറ്റെടുത്ത ഷീ ടാക്‌സി പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യത്തെ മുഴുസമയം പ്രവര്‍ത്തിക്കുന്ന വനിതകള്‍ നടത്തുന്നതും തൊഴിലെടുക്കുന്നതുമായ ഒന്നാണെന്നത് അഭിമാനകരമാണ്. സ്ത്രീകളുടെ സംരംഭകത്വം, സ്വയം തൊഴില്‍, സുരക്ഷ എന്നിവ പ്രോല്‍സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

Next Story

RELATED STORIES

Share it