Women

സ്ത്രീകളിലെ ഹൃദ്രോഗങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം: ഹൃദ്രോഗ വിദഗ്ദ്ധര്‍

ഹൃദയ പേശികള്‍ക്ക് രക്തം നല്‍കുന്ന കൊറോണറി ധമനികളില്‍ ബ്ലോക്കുകള്‍ ഉണ്ടാകുന്നതും ചുരുങ്ങുന്നതും മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ സ്ത്രീകളില്‍ പലപ്പോഴും വ്യത്യസ്തമായ രീതിയിലാണ് പ്രകടമാകുന്നതെന്ന് ഡോ.പി പി മോഹനന്‍ പറഞ്ഞു

സ്ത്രീകളിലെ ഹൃദ്രോഗങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം: ഹൃദ്രോഗ വിദഗ്ദ്ധര്‍
X

കൊച്ചി: സ്ത്രീകളിലെ ഹൃദയാഘാതവും ലക്ഷണങ്ങളും വ്യത്യസ്തമാവുന്നതും അത് തടയാന്‍ സ്വീകരിക്കേണ്ട നടപടികളും പ്രധാന ചര്‍ച്ചാ വിഷയമായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ നടന്നു. സിഎസ്‌ഐ ദേശീയ പ്രസിഡന്റ് ഡോ.പി പി മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൃദയ പേശികള്‍ക്ക് രക്തം നല്‍കുന്ന കൊറോണറി ധമനികളില്‍ ബ്ലോക്കുകള്‍ ഉണ്ടാകുന്നതും ചുരുങ്ങുന്നതും മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍ സ്ത്രീകളില്‍ പലപ്പോഴും വ്യത്യസ്തമായ രീതിയിലാണ് പ്രകടമാകുന്നതെന്ന് ഡോ.പി പി മോഹനന്‍ പറഞ്ഞു.

യുവതികളായ സ്ത്രീകളില്‍ പലപ്പോഴും കട്ടപിടിക്കുന്നതും ലയിക്കുകയും വീണ്ടും കട്ട പിടിക്കുയും ചെയ്യുന്ന അസ്ഥിരമായ ബ്ലോക്കുകള്‍ കണ്ടു വരുന്നുണ്ട്. രക്തപ്രവാഹവും ഹൃദയപേശികളിലേക്കുള്ള ഓക്‌സിജന്‍ വിതരണവും ഇടയ്ക്കിടെ തടസ്സപ്പെട്ട് നെഞ്ചില്‍ അസ്വസ്ഥതയുണ്ടാവുന്നു.പുരുഷന്മാരില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ബ്ലോക്ക് രൂപപ്പെട്ട് നെഞ്ച് വേദനയും ഹൃദയാഘാതവും ഉണ്ടാവുന്നത് പോലെയല്ല ഇത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവുമായി ഇതിന് കാരുമായ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളിലെ ഈ ലക്ഷണങ്ങള്‍ സ്വാഭാവികമായും അവഗണിക്കപ്പെടുന്നുണ്ട്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് പെട്ടെന്നുള്ള ഹൃദയസംബന്ധമായ മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള പ്രധാന കാരണവും ഇതാണ്. സ്ത്രീകളില്‍, പ്രത്യേകിച്ച് നാല്‍പ്പത് വയസ്സിന് മുകളിലുള്ളവര്‍, കൃത്യമായ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി, രോഗ സാധ്യതകള്‍ നേരത്തെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും ഡോ.പി പി മോഹനന്‍ പറഞ്ഞു.ആഗോളതലത്തില്‍ ഹൃദ്രോഗ രംഗത്തെ ഗവേഷണ നേട്ടങ്ങള്‍ക്ക് ഡോ.ആര്‍ കൃഷ്ണകുമാറിനെ .

പുരസ്‌കാരം നല്‍കി ആദരിച്ചു. ഡോ.ജോണി ജോസഫ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ.അനില്‍കുമാര്‍.ആര്‍, ഡോ.സുല്‍ഫിക്കര്‍ അഹമ്മദ് എം, ഡോ.ജോണി ജോസഫ്, ഡോ. സി പി കരുണാദാസ് , ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ.ജോ ജോസഫ് സംസാരിച്ചു. ലോക ഹൃദയദിനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.

അമിതമായതും വ്യായാമങ്ങളും കായികാധ്വാനവും ഹൃദയത്തെ ദോഷമായി ബാധിച്ച് ഹൃദയാഘാതമുണ്ടാക്കുമെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജോ ജോസഫ് വിശദീകരിച്ചു.

എല്ലാ കായിക പ്രവര്‍ത്തനങ്ങളിലും, കായിക ശേഷി ആവശ്യമായ ജോലികളും പ്രായം, ആരോഗ്യം, ശാരീരികക്ഷമത എന്നിവ കണക്കിലെടുത്ത് ഹൃദയ സുരക്ഷ ഉറപ്പു വരുത്തി ചെയ്യേണ്ടതാണ്. . വിശ്രമാവസ്ഥയിലെ ഹൃദയമിടിപ്പിനെക്കുറിച്ചും അത് എത്ര വരെ കൂട്ടാം എന്നതിനെപ്പറ്റിയും ധാരണ ഉണ്ടായിരിക്കണം. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങളുടെ അഭാവത്തില്‍ പോലും ശാരീരിക പ്രവര്‍ത്തനങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ കഴിയും.

കിതപ്പിന്റെ തീവ്രത, അമിത വ്യായാമത്താല്‍ സംസാരിക്കാന്‍ കഴിയാതിരിക്കുക എന്നിവ ആര്‍ക്കും ശ്രദ്ധിക്കാവുന്നതാണെന്നും ഡോ ജോ ജോസഫ് പറഞ്ഞു.ഡോ. സുജയ് രംഗ ശാരീരിക വ്യായാമത്തിന്റെ സുരക്ഷിതമായ ഉയര്‍ന്ന പരിധി സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചു.കാര്‍ഡിയോളജി രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

ഹൃദ്രോഗ ചികില്‍സയിലെ നൂതന മരുന്നുകള്‍, സലൈന്‍ ഒസിടി, പ്രോസ്‌തെറ്റിക് വാല്‍വ് ത്രോംബോസിസ്, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, സിവിഡി, കുട്ടികളിലെ രക്താധിസമ്മര്‍ദ്ദം, എന്നിവ സംബന്ധിച്ച് ശാസ്ത്ര സെഷനുകള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ഹൃദ്രോഗ ചികില്‍സയിലെ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും ഇമേജിംഗ്, സ്‌റ്റെന്റ് ഉറപ്പിക്കുന്ന നൂതന രീതികളും സമ്മേളനം ചര്‍ച്ച ചെയ്തു.നൂറിലധികം വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകളും, ഗവേഷകരും സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it