ചിലര്‍ ആത്മനിയന്ത്രണം പാലിച്ചാല്‍ ബിജുവിന് മാന്യമായി തോല്‍ക്കാമെന്ന് ബല്‍റാം

നിങ്ങള്‍ക്ക് വേണ്ടിയെന്ന മട്ടില്‍ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രില്‍ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാം. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ചിലര്‍ ആത്മനിയന്ത്രണം പാലിച്ചാല്‍ ബിജുവിന് മാന്യമായി തോല്‍ക്കാമെന്ന് ബല്‍റാം

ആലത്തൂര്‍: ആലത്തൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ വിമര്‍ശിച്ച ദീപ നിശാന്തിനെ ട്രോളി വി ടി ബല്‍റാം. പ്രിയ പി കെ ബിജു, കുറച്ച് കാലമായി താങ്കളെ പരിചയമുള്ളതിനാല്‍ സ്‌നേഹം കൊണ്ട് പറയുകയാ, നിങ്ങള്‍ക്ക് വേണ്ടിയെന്ന മട്ടില്‍ ഇറങ്ങിയിരിക്കുന്ന ചിലരോട് ഏപ്രില്‍ 23 വരെ ആത്മനിയന്ത്രണം പാലിക്കാനാവശ്യപ്പെട്ടാല്‍ നിങ്ങള്‍ക്ക് മാന്യമായ ഒരു ഭൂരിപക്ഷത്തിലെങ്കിലും തോല്‍ക്കാം. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യാ ഹരിദാസിന്റെ പ്രചാരണത്തെ ദീപ നിശാന്ത് ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. ''സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടത്. അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണ'മെന്നുമായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വിവാദമായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

RELATED STORIES

Share it
Top