Emedia

ഷെയിനിനെ ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്; പെയ്ഡ് ന്യൂസിനു ശ്രമിച്ച സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് സംവിധായകന്‍

ഷെയിനിനെ ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്;   പെയ്ഡ് ന്യൂസിനു ശ്രമിച്ച സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് സംവിധായകന്‍
X

കോഴിക്കോട്: യുവതാരം ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള വിവാദങ്ങള്‍ക്കിടെ ഷെയിന്‍ നിഗമിനെതിരേ പെയ്ഡ് ന്യൂസിന് ശ്രമം നടന്നെന്ന ഗുരുതര ആരോപണവുമായി സംവിധായകന്‍ രംഗത്ത്. സംവിധായകന്‍ സാജിദ് യഹിയയാണ് വാട്‌സ്ആപ് സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകളുമായി സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും യുട്യൂബ് ചാനലുകളിലും പണം നല്‍കി ഷെയിനെതിരേ വാര്‍ത്ത സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്നാണ് സാജിദ് യഹിയ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസേജാണിത്. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നുവരുന്ന ഒരു കലാകാരനാണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിന്റെ കൂടെ ആയിരിക്കും. മോജു മോഹന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജാണിത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിന്‍ നിഗം ആണ് വിഷയം. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിന്‍ നിഗത്തിനെതിരെ പോസ്റ്റ്, സ്‌റ്റോറീസ് വരണം. അതായത് 'പെയ്ഡ് ന്യൂസ്'. വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലനായിരുന്നു. പക്ഷേ പിന്നാമ്പുറങ്ങള്‍ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ഒരുകാര്യം ഉറപ്പാണ്. ഷെയിന്‍ മാത്രമല്ല വില്ലന്‍. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.. വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..





Next Story

RELATED STORIES

Share it