Emedia

ഇടത് മുന്നണി വിപുലീകരണം കൊണ്ട് പലതുണ്ട് ഗുണം

യുഡിഎഫിനകത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ ആണെന്നാണ് ആരോപണം. അഞ്ചാം മന്ത്രിയുടെ ചര്‍ച്ച വന്നപ്പോഴെക്കെ അത് പറയാന്‍ ആര്‍എസ്എസിനേക്കാള്‍ ആവേശം കാണിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം.

ഇടത് മുന്നണി വിപുലീകരണം കൊണ്ട് പലതുണ്ട് ഗുണം
X

അനൂപ് വി ആറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ഇപ്പോഴത്തെ ഇടത് മുന്നണി വിപുലീകരണം നന്നായി എന്ന് കരുതുന്ന ഒരാള്‍ ആണ് ഞാന്‍. ഇത്രയും കാലം ഇടത് മുന്നണി യുഡിഎഫിനെതിരെ എപ്പോഴും ഭരണമുള്ളപ്പോള്‍ പ്രത്യേകിച്ചും സ്ഥിരമായി ഉയര്‍ത്തുന്ന ആരോപണം രാഷ്ട്രീയം എന്നതിനേക്കാള്‍ സാമുദായികം ആണ്. യുഡിഎഫിനകത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ ആണെന്നാണ് ആരോപണം. അഞ്ചാം മന്ത്രിയുടെ ചര്‍ച്ച വന്നപ്പോഴെക്കെ അത് പറയാന്‍ ആര്‍എസ്എസിനേക്കാള്‍ ആവേശം കാണിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം.


അതായത് യുഡിഎഫിനകത്തെ മുസ്ലിം ലീഗിന്റേയും കേരളാ കോണ്‍ഗ്രസിന്റേയും സാന്നിധ്യം ചൂണ്ടിക്കാട്ടി അവരാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്ന് പറഞ്ഞ് അതിനെതിരായി ഒരു ഹൈന്ദവ ഏകീകരണം ഉണ്ടാക്കുന്ന കൗശലം എല്ലാ കാലത്തും എല്‍ഡിഎഫ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിനി എന്തായാലും എടുത്ത് പയറ്റാന്‍ പറ്റില്ല.

യുഡിഎഫില്‍ ഉള്ളത് മുസ്ലിം ലീഗും രണ്ട് കേരളാ കോണ്‍ഗ്രസും ആണെങ്കില്‍, ഇപ്പോള്‍ എല്‍ഡിഎഫില്‍ ഉള്ളത് പേരില്‍ മുസ്ലിം ഇല്ലാത്ത ലീഗും (ഐഎന്‍എല്ലിന്റെ പേരില്‍ മുസ്ലിം ഉണ്ടാകാതിരിക്കാനുള്ള കാരണം ഹര്‍കിഷന്‍ സിങ്് സുര്‍ജിത് സുലൈമാന്‍ സേട്ട് സാഹിബിനോട് പറഞ്ഞത് കൊണ്ടാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ള കഥ) പിന്നെ മൂന്ന് കേരളാ കോണ്‍ഗ്രസും(അതില്‍ രണ്ട് നസ്രാണി, ഒരു നായര്‍) ആണ്.

അപ്പോള്‍ പിന്നെ ആ കാര്യത്തില്‍ ഒരു തീരുമാനം ആയി. പിന്നെ മുന്നണി വിപുലീകരണം കൊണ്ട് ഉണ്ടായ രണ്ട് കാര്യങ്ങള്‍ 1. വീരേന്ദ്രകുമാര്‍ വീണ്ടും വയനാടന്‍ ചെഗുവേരയായി 2. 'കള്ളന്‍ പിള്ള' ബഹുമാന്യന്‍ ആയ സീനിയര്‍ നേതാവ് ആയി.

ആരുടേയും ആദര്‍ശപരവും അല്ലാത്തതുമായ ഏത് അഴിമതിയും എപ്പോള്‍ വേണമെങ്കിലും വെളുപ്പിച്ചെടുക്കാവുന്ന സ്വിസ് ബാങ്ക് ആണ് സിപിഎം എന്നത് കൊണ്ടും അതൊക്കെ വിശ്വസിക്കാവുന്ന അണികള്‍ അവര്‍ക്ക് ഉണ്ട് എന്നത് കൊണ്ടും അതിലൊന്നും നമ്മള്‍ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരായി, അവരുടെ അണികളായി, അവരുടെ പാടായി.




Next Story

RELATED STORIES

Share it