തന്റെ വോട്ട് ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗ്ഗീയതക്ക് എതിരേയെന്ന് ജോയ് മാത്യു

അന്ധവിശ്വാസജടിലമായ ചിന്തകള്‍ മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ഏകാധിപത്യത്തിന്റയും വംശീയതയുടെയും ദുഷ്ടതകകളാല്‍ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗ്ഗീയതക്ക് എതിരായിരിക്കും തന്റെ വോട്ട് എന്ന് സിനിമാ താരം താരം ജോയ് മാത്യു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്നതിനെക്കുറിച്ചുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ വോട്ട്

സ്വപ്‌നങ്ങള്‍ വ്യത്യസ്തമായിരിക്കാം പ്രതിഷേധങ്ങള്‍ വിഭിന്നങ്ങളായിരിക്കാം എന്നാല്‍ ഒരു പൗരന്‍ എന്ന നിലക്ക് അവന്റയും അവന്‍ ജീവിക്കുന്ന രാജ്യത്തിന്റെയും ഭാഗദേയം നിര്‍ണയിക്കുന്നത് അവന്‍/ള്‍ കൂടി ഭാഗഭാക്കായ ജനാധിപത്യ പ്രക്രിയയിലൂടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അവന്‍/ള്‍ രേഖപ്പെടുത്തുന്ന സമ്മതി ദാനാവകാശത്തിലൂടെയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ നാം ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ഈ തിരഞ്ഞെടുപ്പ് നമ്മോട് ചോദിക്കുന്ന ചോദ്യം.

ഞാന്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങളത് കേള്‍ക്കണമെന്നുമില്ല. പക്ഷെ എനിക്കൊരു നിലപാടുണ്ടാവണമെന്നും അത് ജനങ്ങളില്‍ നിന്നും മറച്ചു വെക്കുന്നത് ഭീരുത്വമാണെന്നും അറിയുന്നത് കൊണ്ട് അത് ഇങ്ങിനെ വ്യക്തമാക്കാം.

മനുഷ്യനെ, ജാതി, മതം, വര്‍ഗ്ഗം, ലിംഗം, ഭാഷ, വിശ്വാസം, നിറം എന്നീ തരംതിരിവുകളാല്‍ മാറ്റിനിര്‍ത്തുകയും, അവഹേളിക്കുകയും മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്യത്തിനും ചിന്തകള്‍ക്കും കൂച്ചു വിലങ്ങിടുകയും ശാസ്ത്രീയവും പുരോഗമനപരവുമായ വീക്ഷണങ്ങളെ നിരാകരിക്കുകയും പകരം, അന്ധവിശ്വാസജടിലമായ ചിന്തകള്‍ മനുഷ്യരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ഏകാധിപത്യത്തിന്റയും വംശീയതയുടെയും ദുഷ്ടതകകളാല്‍ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗ്ഗീയതക്ക് എതിരായിരിക്കും എന്റെ വോട്ട് എന്ന് മാത്രം പറയട്ടെ

https://bit.ly/2FCEITR

RELATED STORIES

Share it
Top