Emedia

ഗ്യാന്‍വാപിക്കടിയില്‍ ഒളിഞ്ഞിരിക്കുന്നത്...

ഗ്യാന്‍വാപിക്കടിയില്‍ ഒളിഞ്ഞിരിക്കുന്നത്...
X

കെ സഹദേവന്‍

കോഴിക്കോട്: ഗ്യാന്‍വാപി വിവാദം ഉണ്ടാക്കിയെടുക്കാന്‍ ഹിന്ദുത്വരെ പ്രേരിപ്പിക്കുന്നതിനുപിന്നിലെ ചില ഘടകങ്ങളെക്കുറിച്ചാണ് കെ സഹദേവന്‍ ഫേസ്ബുക്കില്‍ എഴുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

.മഥുര, കാശി ബാക്കി ഹൈ!- ഓരോ അവസരങ്ങളിലും എടുത്തു പ്രയോഗിക്കുവാനുള്ള തുറുപ്പുചീട്ടുകള്‍ സംഘപരിവാര്‍ മുന്‍കൂട്ടി കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍പാചക വാതക വില മാനംമുട്ടെ ഉയര്‍ന്നിട്ടും രൂപയുടെ വില പാതാളത്തോളം താഴ്ന്നിട്ടും ജനങ്ങളെ മസ്ജിദിന്റെയും അമ്പലത്തിന്റെയും പേരില്‍ തമ്മില്‍ത്തല്ലിച്ച് നിര്‍ത്താമെന്ന ആത്മവിശ്വാസത്തിന് ഒട്ടും കുറവ് വന്നിട്ടില്ല.

ഓരോ പുതിയ വിവാദങ്ങള്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ എറിഞ്ഞു കൊടുക്കുമ്പോഴും അതിന് പിറകിലൂടെ തങ്ങളുടെ മറ്റ് അജണ്ടകള്‍ കൃത്യമായി അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ഇതാ ഒരു ഉദാഹരണം.

കല്‍ക്കരി അടക്കമുള്ള ധാതുക്കള്‍ അടങ്ങുന്ന പ്രദേശങ്ങള്‍ പൊതു ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1957ല്‍ തയ്യാറാക്കിയ 'Coal Bearing Areas (Aquisition and Development) Act, 1957 ഭേദഗതി ചെയ്തു കൊണ്ടുള്ള നിയമനിര്‍മ്മാണം 2021 ആഗസ്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി.

ഈ ഭേദഗതി നിയമത്തിലെ സുപ്രധാന മാറ്റം നാളിതുവരെ കല്‍ക്കരി മേഖലയിലെ Coal India Limited-CIL ന്റെ കുത്തക ഇല്ലാതാക്കുകയും സ്വകാര്യ കമ്പനികളെ ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നുവെന്നതുമാണ്. സ്വകാര്യ കമ്പനി എന്നാല്‍ അത് അദാനി അല്ലാതെ മറ്റാരുമല്ല എന്നത് വേറെ കാര്യം.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും നടന്ന വന്‍ പ്രക്ഷോഭങ്ങളുടെ ഫലമായി രൂപപ്പെട്ട 'Land Aquisition Act ' നെ പൂര്‍ണ്ണമായും അസാധുവാക്കിക്കൊണ്ടുള്ള നിയമഭേദഗതിയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നു.

ഈ നിയമം അനുസരിച്ച് ഇന്ത്യയിലെ സുപ്രധാന കോള്‍ ബ്ലോക്കുകളിലേക്ക് അദാനിയടക്കമുള്ളവര്‍ക്ക് പ്രവേശനം എളുപ്പമായിരിക്കും.

കൂടാതെ കല്‍ക്കരി ഖനനം നടന്ന പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം, വിനിയോഗം എന്നീ കാര്യങ്ങളിലും വളരെയധികം അവ്യക്തത നിലനിര്‍ത്തിയിട്ടുണ്ട്.

' Eminent Domain ' പദവി പ്രഖ്യാപിച്ച് ഏറ്റെടുക്കുന്ന ഇത്തരം പ്രദേശങ്ങളിലേക്ക് സ്വകാര്യകമ്പനികള്‍ കടന്നു വരികയും അവരുടെ ഉപയോഗത്തിന് ശേഷം ആ പ്രദേശം എങ്ങിനെ വിനിയോഗിക്കണം എന്ന് തുടങ്ങി നിരവധി അവ്യക്തതകള്‍ ഇക്കാര്യത്തിലുണ്ട്.

പാര്‍ലമെന്റ് തന്നെ പാസാക്കിയ PESA, FRA തുടങ്ങിയ നിരവധി നിയമങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ടാണ് CBAADA നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.

കൃത്രിമമായി കല്‍ക്കരി ക്ഷാമവും അതുവഴി രാജ്യത്തെ ഇരുട്ടിലാഴ്ത്തുകയും ചെയ്തതിന് ശേഷമാണ് ഈ നിയമ ഭേദഗതിക്ക് കോപ്പുകൂട്ടിയത്. (കല്‍ക്കരി ക്ഷാമം ഒരു നുണക്കഥയാണ് എന്ന് കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയിരുന്നു).

മേല്‍പ്പറഞ്ഞ നിയമഭേദഗതി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ (2022 ഏപ്രില്‍ 22) നിയമമായി മാറിയിരിക്കുന്നു. പാര്‍ലമെന്റില്‍, മാധ്യമങ്ങളില്‍, തെരുവില്‍ ഇതേക്കുറിച്ച് യാതൊരു ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയര്‍ന്നില്ല.

ചര്‍ച്ചകളെ ഗ്യാന്‍വാപിയില്‍ തളച്ചിടാന്‍ സംഘപരിവാറിന് സാധിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പാണ് മുന്നില്‍. ഗുജറാത്തില്‍ സംഭവിക്കുന്ന ചെറിയ പരിക്കുകള്‍ പോലും മോദിക്ക് താങ്ങാനാവില്ല.

(https://www.facebook.com/gandhian.varthamanam/posts/pfbid02C7HagDsdecnot2NSR5a84Mj524Htis2HqYb15PZc4GmiS1cRbTomzLYDUpiMfbb7l)

Next Story

RELATED STORIES

Share it