Emedia

കൊറോണ ആരോഗ്യപ്രശ്‌നം മാത്രമല്ല, അതിജീവനപ്രശ്‌നം കൂടിയാണ്

കൊറോണ ആരോഗ്യപ്രശ്‌നം മാത്രമല്ല, അതിജീവനപ്രശ്‌നം കൂടിയാണ്
X

കെ എ ഷാജി

കോറോണയെ പോലിസിനെ ഉപയോഗിച്ച് നേരിടാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പോലിസിനെ ഉപയോഗിച്ച് പരിഹരിക്കാനാവാത്ത സ്ഥിതിയിലെത്തിയിട്ടുണ്ട്. എന്നാല്‍ അധികാരവുമായി ബന്ധപ്പെട്ടവര്‍ക്ക് ഒരു നിയന്ത്രണവുമില്ല. അതേ കുറിച്ചാണ് പത്രപ്രവര്‍ത്തകനായ കെ എ ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

കൊറോണയെന്നത് പോലിസിനെ ഉപയോഗിച്ച് നേരിടേണ്ടുന്ന ഒരു ക്രമസമാധാന പ്രശ്‌നമാണ് എന്ന് മുഖ്യമന്ത്രിയും ഉപദേശകരും വിശ്വസിക്കുന്നു എന്ന് വേണം കരുതാന്‍. കല്പനകളും വിരട്ടലുകളും ഒരു വശത്ത്. മറുവശത്ത് അശാസ്ത്രീയമായ അടച്ചിടലുകള്‍. വഴി നീളെ പോലീസ് ബാരിക്കേഡുകള്‍. പക്ഷെ കാതോലിക്കാ ബാവമാര്‍ മരിച്ചാല്‍ നിയമം വഴി മാറും.

കൊറോണയിന്ന് ഒരു ആരോഗ്യ പ്രശ്‌നം എന്നതിനപ്പുറം സാമൂഹിക, സാമ്പത്തീക, മാനസീക, അതിജീവന പ്രശ്‌നമായി മാറിയിരിക്കുന്നു. ജോലി ചെയ്യാനാകാതെ, കച്ചവടം ചെയ്യാനാകാതെ, ഉപജീവനം മുട്ടി മനുഷ്യര്‍ കടക്കെണിയിലാണ്. കിറ്റുകള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല അതിജീവന പ്രതിസന്ധി.

കിറ്റക്‌സ് സാബുവിന് തെലങ്കാനയിലേക്ക് യാത്ര ചെയ്യാം. തിരൂര്‍ മന്ത്രിക്ക് ജപ്പാനില്‍ പോകാം. തൊഴിലെടുത്ത് ജീവിക്കാന്‍ അടുത്ത ജില്ലയിലേക്ക് യാത്ര ചെയ്താല്‍ പോലീസ് അതിര്‍ത്തിയില്‍ കഴുത്തിന് പിടിക്കും.

ഈ ശനിയും ഞായറും അടച്ചിടുന്നതിലെ ലോജിക്ക് എന്താണ്? തിങ്കളാഴ്ച്ചത്തെയും വെള്ളിയാഴ്ച്ചത്തെയും ഉത്രാടപ്പാച്ചിലുകള്‍ക്ക് ആരാണ് കാരണം? മദ്യശാലകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ എങ്ങനെ രൂപപ്പെട്ടു?

കേരളത്തില്‍ തൊഴിലെടുത്ത് ജീവിക്കില്ല എന്ന് നിര്‍ബന്ധമുള്ളവരൊഴികെ എല്ലാവരും പ്രതിസന്ധിയിലാണ്.

ഫേസ്ബുക്ക് ന്യായീകരണം നടത്തി ജീവിക്കുന്നവര്‍ക്ക് പേടിക്കണ്ട. അനധികൃത നിയമനങ്ങള്‍, ഡപ്യൂട്ടേഷനുകള്‍, കണ്‍സള്‍ട്ടന്‍സികള്‍, പി ആര്‍ ജോലികള്‍ ഒക്കെ അവര്‍ക്ക് തകൃതിയായി കിട്ടുന്നുണ്ട്. അവരാണ് വിമര്‍ശനങ്ങള്‍ക്ക് നേരെ കുരച്ച് ചാടുന്നതും യജമാന ഭക്തി കാട്ടുന്നതും. ഒരു പണിയും ചെയ്യാതെ ഫേസ്ബുക്കില്‍ മനുഷ്യരെ തെറി വിളിക്കുന്നതിന് മാസാമാസം സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കുറേപ്പേരുടെ നാടു കൂടിയാണിത്. വഴിയും സത്യവും ജീവനും യജമാനപ്രീതിയും അവര്‍ക്കുള്ളതാകുന്നു. ആ മീന്‍ പൂച്ച കൊണ്ടുപോയി.



Next Story

RELATED STORIES

Share it