Emedia

പൊരുതണം കാന്‍സറിനെതിരേ, ചിരിച്ച് നമ്മളും കൂടെ വേണം........

അന്ന് ഞാന്‍ മനസ്സിലാക്കി. മറ്റുള്ള രോഗ ലക്ഷങ്ങളെ പോലെ ഉള്ള ലക്ഷണങ്ങള്‍ മാത്രം ഉണ്ടാവുന്ന ക്യാന്‍സര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്ന്. പ്രഷറും ഷുഗറും പോലെ മരണം വരെ കൂടെ ഉണ്ടാവില്ല ക്യാന്‍സര്‍. ശരിയായ സമയത്ത് ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും മാറുന്ന ഒന്നാണ് കാന്‍സര്‍ .

പൊരുതണം കാന്‍സറിനെതിരേ, ചിരിച്ച് നമ്മളും കൂടെ വേണം........
X

ഷാന്‍ ഇബ്രാഹിം ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ്


ലോക കാന്‍സര്‍ ദിനം

കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ദിനത്തില്‍ മനസ്സൊന്നു പാളിയിരുന്നൂ. കാരണം ചേമ്പുന്റെ കഴുത്തില്‍ കണ്ട രണ്ടു മുഴകള്‍. റിപ്പോര്‍ട്ടുകള്‍ മാറി മാറി നോക്കി. അറിയുന്ന നഴ്‌സ് ആയ സുഹൃത്തുക്കള്‍ക്ക് വാട്‌സ് ആപ്പ് ചെയ്ത് അവരുടെ ഡോക്ടറോട് ചോദിച്ചു. യൂട്യൂബ് നോക്കി TB specialist തിരുവനന്തപുരം ഉള്ള സോഫിയ ഡോക്ടറെ വരെ വിളിച്ചു. സംശയം സത്യമാവാന്‍ മൂന്ന് മാസം TB course ഉം 45days TB injuction course ഉം എടുക്കേണ്ടി വന്നു. Biospy ചെയ്തത് റിസള്‍ട്ട് വന്ന ദിവസം ഞാനിത് അറിഞ്ഞപ്പൊഴാണ് കാന്‍സര്‍ എന്താണെന്നും അതിനെ കുറിച്ച് പഠിക്കാനും തുടങ്ങിയത്. 2/3 ഡോക്ടര്‍മാരെ വിളിച്ചു . .എല്ലാവരുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞു. അന്ന് ഞാന്‍ മനസ്സിലാക്കി. മറ്റുള്ള രോഗ ലക്ഷങ്ങളെ പോലെ ഉള്ള ലക്ഷണങ്ങള്‍ മാത്രം ഉണ്ടാവുന്ന ക്യാന്‍സര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്ന്.

വൈകുന്നേരങ്ങളില്‍ ഉള്ള വിറയലുള്ള പനി, ശരീര ഭാഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പ്(അത് വലിപ്പം കൂടുകയോ ഇരട്ടിക്കുകയോ ചെയ്താല്‍), പെട്ടെന്നുള്ള ഭാരം കുറയല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ നമ്മള്‍ അതിക ദിവസം വച്ചിരിക്കരുത്. ഈ ദിവസം ഇത് തന്നെയാണ് സന്ദേശം. .'കാന്‍സര്‍ ഒരു മാരക രോഗം തന്നെ ആണ്, എന്നാല്‍ മാറാ രോഗം അല്ല'.

പൊരുതണം . തളരാതെ ചിരിച്ച് കൂടെ നമ്മളും വേണം . .അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം . പ്രഷറും ഷുഗറും പോലെ മരണം വരെ കൂടെ ഉണ്ടാവില്ല ക്യാന്‍സര്‍ . ശരിയായ സമയത്ത് കണ്ടെത്തിയാല്‍ ശരിയായ ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും മാറുന്ന ഒന്നാണ് കാന്‍സര്‍ . ചിരിച്ച് കൊണ്ട് പോരാടുക . പോരാളികളെ ചേര്‍ത്ത് പിടിക്കുക . .

HAPPY CANCER DAY .

YES WE CAN







Next Story

RELATED STORIES

Share it