- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിവിഎസിന്റെ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്ക് വിപണിയില്‍
പുതിയ മോഡല്‍ ഉപഭോക്താവിന്റെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ. എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പുതിയ പതിപ്പില്‍ ചില സ്റ്റൈല്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഫാന്റം ബ്ലാക്ക് നിറമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി:ടിവിഎസ് മോട്ടോര്‍ കമ്പനി റേസ് ട്യൂണ്‍ഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു.പുതിയ മോഡല്‍ ഉപഭോക്താവിന്റെ റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ. എന്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇത് ആയാസകരമായ സ്വിഫ്റ്റ് ഗിയര്‍ ഷിഫ്റ്റിംഗ് അനുഭവം നല്‍കുന്നു, അതോടൊപ്പം ഡൗണ്‍ഷിഫ്റ്റില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്ന തരത്തിലാണ് രൂപകല്‍പ്പന. പുതിയ പതിപ്പില്‍ ചില സ്റ്റൈല്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഫാന്റം ബ്ലാക്ക് നിറമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ആര്‍ടി സ്ലിപ്പര്‍ ക്ലച്ച് വളരെ ശക്തവും ഉപകാരപ്രദവുമാണ്. സിറ്റി, ഹൈവേ, ട്രാക്ക് റൈഡിംഗിലും ഇതിന്റെ ഗുണം അനുഭവിക്കാം. നിലവിലുളള ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഉപഭോക്താക്കള്‍ക്കും ഈ പുതിയ സാങ്കേതിക വിദ്യ ആസ്വദിക്കാം. റേസ് ട്യൂണ്‍ഡ് സ്ലീപ്പര്‍ ക്ലച്ച് ഒരു ടിവിഎസ് റേസിംഗ് ആക്‌സസറി ആയി ലഭ്യമാകും, ഇത് ബൈക്കില്‍ കൂട്ടിചേര്‍ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ഡീലര്‍മാരില്‍ നിന്നും മിതമായ നിരക്കില്‍ ഇത് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.റേസ് ട്യൂണ്‍ഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 ന്റെ ആദ്യത്തെ ഉടമ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ആണ്.
റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് ഡിഒഎച്ച്‌സി (ഡബിള് ഓവര്‍ ഹെഡ് കാം) ലിക്വിഡ് കൂള്‍ഡ് എഞ്ചിനോടൊപ്പം ഓയില്‍ കൂളിംഗ് ടെക്‌നോളജിയുമായി ഇണചേര്‍ന്ന് ആറു സ്പീഡ് ഗിയര്‍ ബോക്‌സ്, വെര്‍ട്ടിക്കല്‍ സ്പീഡോ-ടാക്കോമീറ്റര്‍, ബൈ-എല്‍ഇഡി ട്വിന്‍ പ്രൊജക്റ്റര്‍ ഹെഡ് ലാമ്പുകള്‍, മിഷലിന് സ്ട്രീറ്റ് സ്‌പോര്‍ട്ട് ടയര്‍ തുടങ്ങിയ സവിശേഷതകളുമായാണ് ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ന്റെ വരവ്. മെച്ചപ്പെട്ട ചലനാത്മകത, റൈഡ് അനുഭവം, വിശ്വാസ്യത എന്നീ മെച്ചപ്പെടുത്തലുകള്‍ മോട്ടോര്‍ സൈക്കിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റേസിങ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ പുതിയ മോഡല്‍ ലഭ്യമാണെന്നും അ്‌ദ്ദേഹം പറഞ്ഞു.
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT