റോഫ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു
ഏത് ഉയരത്തിലും എക്സ്ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്ളെക്സിബില്‍ അഡസീവായ പവ്വര്‍ ഫിക്സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ടൈല്‍ & സ്റ്റോണ്‍ സൊലൂഷ്യന്‍സ് പ്രസിഡന്റ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി

കൊച്ചി: ടൈലുകളും കല്ലുകളും ഒട്ടിക്കുന്ന സംവിധാനങ്ങളുടെ മുന്‍നിര ബ്രാന്റായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള റോഫ് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനുള്ള നിരവധി പദ്ധതികള്‍ അവതരിപ്പിച്ചു. ലോഹം, പ്ലൈവുഡ്, ഉണങ്ങിയ മതിലുകള്‍ തുടങ്ങിയ വിവിധ പ്രതലങ്ങളില്‍ കല്ലുകളും ടൈലുകളും ഒട്ടിക്കുന്നതിനുള്ള മാസ്റ്റര്‍ ഫിക്സ് അഡസീവുകള്‍ (എംഎഫ്എ), ഏത് ഉയരത്തിലും എക്സ്ടേണല്‍ ടൈലുകളും കല്ലുകളും ഉപയോഗിക്കാനാവുന്ന അതീവ ശക്തിയുള്ള ഫ്ളെക്സിബില്‍ അഡസീവായ പവ്വര്‍ ഫിക്സ് അഡസീവുകള്‍ (പിഎഫ്എ) അടക്കമുള്ള പ്രീമിയം ഉല്‍പന്നങ്ങളുടെ പൂര്‍ണമായ ശ്രേണിയാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ടൈല്‍ & സ്റ്റോണ്‍ സൊലൂഷ്യന്‍സ് പ്രസിഡന്റ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അധികൃതര്‍ ചൂണ്ടിക്കാട്ടി.ടൈലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി എളുപ്പം വൃത്തിയാക്കാവുന്നതും ഉന്നത നിലവാരത്തിലുള്ളതും രണ്ടു ഘടകങ്ങള്‍ അടങ്ങിയതുമായ എപോക്സി ഗ്രൗട്ടും റോഫ് പുറത്തിറക്കിയിട്ടുണ്ട്.
ക്വാര്‍ട്ട്സ് ടെക്നോളജി പേറ്റന്റോടു കൂടിയ ഇത് വിവിധ ഇനം ഫിനിഷിങോടു കൂടിയ വിപുലമായ ശ്രേണിയിലാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. കല്ലുകളുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ മേഖലയിലെ ആഗോള വിദഗ്ദ്ധരായ ടെനാക്സ്, പേറ്റന്റഡ് സാങ്കേതികവിദ്യയോടു കൂടിയ ഇറ്റലിയില്‍ നിന്നുള്ള ടൈല്‍ ഗ്രൗട്ട് വിദഗ്ദ്ധരായ ലിറ്റോകോള്‍, പ്രീമിയം പൗഡര്‍ അഡസീവുകളിലെ വിദഗ്ദ്ധരായ സ്പെയിനില്‍ നിന്നുള്ള ഗ്രുപോ പ്യൂമ തുടങ്ങിയ അന്താരാഷ്ട്ര രംഗത്തെ മുന്‍നിരക്കാരുമായുള്ള സഹകരണത്തോടെ സ്ഥാപനത്തിനുള്ളില്‍ നടത്തിയ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ പ്രീമിയം ഉല്‍പന്നങ്ങളുടെ അവതരണം.വിപണിയില്‍ കൂടുതല്‍ അവബോധം ഉണര്‍ത്താനായി റൈസിങ് കേരള എന്ന പേരില്‍ റോഫ് ഒരു റീട്ടെയില്‍ കണക്ട് പരിപാടിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
വിതരണക്കാര്‍ക്കും ഉല്‍പന്നം യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നവരായ കരാറുകാര്‍ക്കും വേണ്ടി ബോധവല്‍ക്കരണ പരിശീലന പരിപാടികളും വിപുലമായ ഷോപ് ബ്രാന്‍ഡിങുകളും ഉള്‍പ്പെട്ടതാണിതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകള്‍, കൃത്യമായ ടൈല്‍ ഉപയോഗ രീതികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. വീടുകളില്‍ ടൈലും കല്ലും പതിപ്പിക്കുമ്പോള്‍ ശരിയായ അഡസീവും അനുയോജ്യമായ ഉപകരണങ്ങളും പ്രയോജനപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്ന നടപടികള്‍ക്കും ബ്രാന്‍ഡ് തുടക്കം കുറിച്ചിട്ടുണ്ട്. ദീര്‍ഘകാലം നിലനില്‍ക്കാനും ഭാവിയിലെ ചെലവുകളും നാശനഷ്ടവും ഒഴിവാക്കാനും സിമന്റിനു പകരം ശരിയായ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നതാണ് 'റോഫ് മേ ഹേ മഗര്‍ കി ജക്കഡ്' എന്ന പേരിലുളള കാമ്പെയിന്‍. ഈ പ്രചാരണത്തിന്റെ ഭാഗമായി റോഫ് ആദ്യമായി കേരള വിപണിയില്‍ ഒരു ഉപഭോക്തൃ പരിപാടിയും ആരംഭിച്ചു
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTമതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര്‍ ...
29 Jun 2022 12:22 PM GMTമുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ അക്കൗണ്ട്...
29 Jun 2022 11:59 AM GMTടിപ്പുസുല്‍ത്താന്‍ ഉറൂസില്‍ മധുരം വിതരണം ചെയ്ത് ഹിന്ദുക്കള്‍ (വീഡിയോ)
29 Jun 2022 11:58 AM GMTബിഹാറില്‍ നാല് എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു
29 Jun 2022 10:36 AM GMTഉദയ്പൂര്‍ കൊല: ഹീന പ്രവൃത്തികള്‍ ഇസ്ലാമിന് ചേര്‍ന്നതല്ലെന്ന് ജംഇയത്ത് ...
29 Jun 2022 9:57 AM GMT