Top

'ഇന്ത്യാ കീ ദൂസ്രി ദിവാലി' പ്രചാരണവുമായി ടാറ്റാ മോട്ടോഴ്‌സ്

ലഘു വാണിജ്യ വാഹനങ്ങളായ ടാറ്റാ ഏയ്‌സ്, ടാറ്റ യോദ്ധ, ടാറ്റ ഇന്‍ട്ര എന്നിവ ഉള്‍പ്പെടുന്ന, പിക്ക്അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍ക്ക് പുറമേ, നറുക്കെടുപ്പിലൂടെ ഒരു ഉറപ്പുള്ള സമ്മാനം ലഭിക്കും. ബമ്പര്‍ ഓഫറുകളായി 5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വൗച്ചറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, ഇന്ധന വൗച്ചറുകള്‍ എന്നിവ ലഭിക്കും.

ഇന്ത്യാ കീ ദൂസ്രി ദിവാലി പ്രചാരണവുമായി ടാറ്റാ മോട്ടോഴ്‌സ്
X

കൊച്ചി: 'ഇന്ത്യ കി ദൂസ്രി ദിവാലി ' പ്രചാരണവുമായി ടാറ്റ മോട്ടോഴ്‌സ്. കഴിഞ്ഞ വര്‍ഷവും ദീപാവലിക്ക് ശേഷം ആഘോഷങ്ങള്‍ക്ക് തുടര്‍ച്ചയിട്ട് ടാറ്റ മോട്ടോഴ്‌സ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ ഓഫറിന് കീഴില്‍, ലഘു വാണിജ്യ വാഹനങ്ങളായ ടാറ്റാ ഏയ്‌സ്, ടാറ്റ യോദ്ധ, ടാറ്റ ഇന്‍ട്ര എന്നിവ ഉള്‍പ്പെടുന്ന, പിക്ക്അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍ക്ക് പുറമേ, നറുക്കെടുപ്പിലൂടെ ഒരു ഉറപ്പുള്ള സമ്മാനം ലഭിക്കും. ബമ്പര്‍ ഓഫറുകളായി 5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വൗച്ചറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, ഇന്ധന വൗച്ചറുകള്‍ എന്നിവ ലഭിക്കും.

ഓഫറുകള്‍ക്ക് 2020 നവംബര്‍ 30 വരെ പ്രാബല്യമുള്ളതായി ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന ബിസിനസ് യൂനിറ്റ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.ടാറ്റാ എയ്‌സ് 15ആം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് വര്‍ഷത്തെ പുതിയ പ്രചാരണം. 'ഇന്ത്യ കി ദൂസ്രി ദിവാലി' കാംപയിന് കഴിഞ്ഞ വര്‍ഷം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ വര്‍ഷം ഇത് വീണ്ടും നടപ്പാക്കുന്നതിലും അത് വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആഹ്ലാദം പകരുന്നതിലും ഏറെ സന്തോഷമുണ്ടെന്നും രാജേഷ് കൗള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it