Product

റെനോയുടെ ഏറ്റവും പുതിയ ബി-എസ്യുവി റെനോ കൈഗര്‍ ഇന്ത്യയിലേക്ക്

റെനോ കൈഗറിലൂടെ റെനോയുടെ പുതിയ ആഗോള എഞ്ചിനും അവതരിപ്പിക്കുകയാണ്. റെനോ കൈഗറില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിന്റെ ആദ്യ സൂചനകള്‍ പങ്കിടാന്‍ റെനോ കൈഗര്‍ ഷോ കാറിന്റെ ആഗോള അനാവരണവും നടത്തി. ഈ പ്രദര്‍ശന കാറിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നതും വികസിപ്പിച്ചിരിക്കുന്നതും. ഫ്രാന്‍സിലെയും റെനോ ഇന്ത്യയുടെയും കോര്‍പറേറ്റ് ടീമുകളുടെ സംയുക്ത രൂപകല്‍പ്പനയാണ് റെനോ കൈഗര്‍ ഷോ കാര്‍ എന്നും വെങ്കട്ട്റാം മാമിലപല്ലെ പറഞ്ഞു

റെനോയുടെ ഏറ്റവും പുതിയ ബി-എസ്യുവി റെനോ കൈഗര്‍ ഇന്ത്യയിലേക്ക്
X

കൊച്ചി: റെനോ ഇന്ത്യ റോനോ കൈഗര്‍ അവതരിപ്പികൊണ്ട് ഇന്ത്യയിലെ ഉല്‍പ്പന്ന ശ്രേണി വിപുലമാക്കുന്നു. ട്രൈബറിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഇതും നിര്‍മിച്ചിരിക്കുന്നതെന്ന് റെനോ ഇന്ത്യ കണ്‍ട്രി സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമിലപല്ലെ പറഞ്ഞു.റെനോ ഗ്രൂപ്പിന്റെ ആഗോള അവതരണം കൂടിയാകും ഇത്. റെനോ കൈഗറിലൂടെ റെനോയുടെ പുതിയ ആഗോള എഞ്ചിനും അവതരിപ്പിക്കുകയാണ്. റെനോ കൈഗറില്‍ നിന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതിന്റെ ആദ്യ സൂചനകള്‍ പങ്കിടാന്‍ റെനോ കൈഗര്‍ ഷോ കാറിന്റെ ആഗോള അനാവരണവും നടത്തി. ഈ പ്രദര്‍ശന കാറിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്യുവി രൂപകല്‍പ്പന ചെയ്തിരിക്കുന്നതും വികസിപ്പിച്ചിരിക്കുന്നതും. ഫ്രാന്‍സിലെയും റെനോ ഇന്ത്യയുടെയും കോര്‍പറേറ്റ് ടീമുകളുടെ സംയുക്ത രൂപകല്‍പ്പനയാണ് റെനോ കൈഗര്‍ ഷോ കാര്‍ എന്നും വെങ്കട്ട്റാം മാമിലപല്ലെ പറഞ്ഞു.

എല്ലാ റെനോ കാറുകളെയും പോലെ തന്നെ റെനോ കൈഗര്‍ ഷോ കാറിനും വേറിട്ട, ആകര്‍ഷകമായ രൂപകല്‍പ്പനയാണ്. അത് അര്‍ബന്‍ ആധുനികതയും ഔട്ട്ഡോര്‍ സാധ്യതയും പ്രകടിപ്പിക്കുന്നു. കൈഗര്‍ ഷോ കാറിന്റെ ബോഡിയുടെ നിറം നോക്കുന്ന വശങ്ങളെയും വെളിച്ചത്തെയും ആശ്രയിച്ച് മായികമായി മാറുന്ന നീലയും പര്‍പ്പിള്‍ നിറങ്ങളും പ്രകടിപ്പിക്കും. കാര്യക്ഷമവും ഒതുങ്ങിയതുമായ കൈഗര്‍ ഷോ കാറിനു കായിക പ്രചോദനവും ശ്രദ്ധേയവും ഫലപ്രദവുമായ രണ്ട് തലങ്ങളിലെ ലൈറ്റിങും നല്‍കുന്നു.

നൂതനമായ സ്‌റ്റൈലുകൊണ്ടു തന്നെ റെനോ കൈഗര്‍ വേറിട്ടു നില്‍ക്കുമെന്നും വെങ്കട്ട്റാം മാമിലപല്ലെ പറഞ്ഞു.റെനോ കൈഗറിനോടൊപ്പം പുതിയ ടര്‍ബോ എഞ്ചിനും റെനോ അവതരിപ്പിക്കുന്നു.റെനോ ഗ്രൂപ്പില്‍ നിന്നുള്ള ആവേശകരവും ആകര്‍ഷകവും സ്മാര്‍ട്ടുമായ പുതിയ ബി-എസ്യുവിയാണ് റെനോ കൈഗറെന്നും വെങ്കട്ട്റാം മാമിലപല്ലെ പറഞ്ഞു.

Next Story

RELATED STORIES

Share it