- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിയല്‍മി 9 5ജി എസ്ഇ, റിയല്‍മി 9 5ജി വില്‍പ്പന ഇന്നാരംഭിക്കുന്നു; വില, ഓഫറുകള്‍, സവിശേഷതകള്‍ ഇങ്ങനെ
Realme 9 5G SE, Realme 9 5G സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം വെബ്‌സൈറ്റുകള്‍ വഴിയും റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയുമാണ് ക്രമീകരിച്ചരിക്കുന്നത്.
ന്യൂഡല്‍ഹി: ചൈനീസ് ടെക് ബ്രാന്‍ഡായ റിയല്‍മി വിപണിയിലെത്തിച്ച റിയല്‍മി 9 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ ഇന്ന് വില്‍പ്പനയ്‌ക്കെത്തും. Realme 9 5G SE, Realme 9 5G സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം വെബ്‌സൈറ്റുകള്‍ വഴിയും റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയുമാണ് ക്രമീകരിച്ചരിക്കുന്നത്.
Realme 9 5G വിലയും സവിശേഷതകളും
Realme 9 5G യുടെ 4 ജിബി റാം + 64 ജിബി സ്‌റ്റോറേജ് മോഡലിന് 14,999 രൂപയും 6 ജിബി + 128 ജിബി വേരിയന്റിന് 17,499 രൂപയുമാണ് വില.
1500 രൂപ ഡിസ്‌കൗണ്ട്
ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി റിയല്‍മി 9 5ജി വാങ്ങുമ്പോള്‍ 1500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. മീറ്റിയോര്‍ ബ്ലാക്ക്, സ്റ്റാര്‍ഗെയ്‌സ് വൈറ്റ് നിറങ്ങളില്‍ Realme 9 5G വാങ്ങാം.
Realme 9 5G SE വിലയും സവിശേഷതയും
അതേസമയം, Realme 9 5G SEയുടെ 6 ജിബി റാം + 128 ജിബി സ്‌റ്റോറേജ് മോഡലിന് 19,999 രൂപയും 8 ജിബി + 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 22,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി റിയല്‍മി 9 5ജി SEവാങ്ങുമ്പോള്‍ 2000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അഷൂര്‍ ഗ്ലോ, സ്റ്റാറി ഗ്ലോ നിറങ്ങളിലാണ് Realme 9 5G SE ലഭിക്കുക.
Realme 9 5Gയുടെ പ്രത്യേകത
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ റിയല്‍മി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് Realme 9 5G പ്രവര്‍ത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നെസ്സുമുള്ള 6.5 ഇഞ്ച് ഫുള്‍എച്ച്ഡി + (1,080ഃ2,400 പിക്‌സല്‍സ്) ഡിസ്‌പ്ലേയാണ് ഹാന്‍ഡ്‌സെറ്റിന്. 6 ജിബി വരെ LPDDR4X dmapambn ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഡൈമന്‍സിറ്റി 810 SoC ആണ് റിയല്‍മി 9 5ജിയുടെ പ്രൊസസര്‍. ഉപയോഗിക്കാതെ ഇന്റേണല്‍ സ്‌റ്റോറേജ് വഴി 11 ജിബി വരെ റാം വികസിപ്പിക്കാനുള്ള സവിശേഷത (വിര്‍ച്വല്‍ റാം എക്‌സ്പാന്‍ഷന്‍) റിയല്‍മി 9 5ജിയ്ക്കുണ്ട്.
എഫ്/1.8 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും, വെളിപ്പെടുത്താത്ത മോണോക്രോം പോര്‍ട്രെയ്റ്റ് സെന്‍സറും, എഫ്/2.4 അപ്പേര്‍ച്ചര്‍ ലെന്‍സുകളുള്ള മാക്രോ കാമറയും ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറയാണ് റിയല്‍മി 9 5ജിയില്‍. മുന്‍വശത്ത് എഫ്/2.1 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറയാണ് ക്രമീകരിച്ചിരിക്കുന്നത്.
യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ടില്‍ 18W ക്വിക്ക് ചാര്‍ജ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഹാന്‍ഡ്‌സെറ്റില്‍. 128 ജിബി വരെയുള്ള ഫോണിന്റെ ഇന്‍ബില്‍റ്റ് UFS 2.1 സ്‌റ്റോറേജ് ഒരു മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ധിപ്പിക്കാം. 188 ഗ്രാം ആണ് ഭാരം.
Realme 9 5G SE പ്രത്യേകത
144Hz റിഫ്രഷ് റേറ്റും 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സുമുള്ള 6.6 ഇഞ്ച് ഫുള്‍എച്ച്ഡി+ (1,080ഃ2,412 പിക്‌സല്‍) ഡിസ്‌പ്ലേയാണ് Realme 9 5G SEയുടെ പ്രത്യേകത. മാത്രമല്ല 8GB വരെ റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 778G SoC ആണ് SE പതിപ്പിന്റെ പ്രോസസര്‍. 13 ജിബി വരെ വിര്‍ച്വല്‍ റാം എക്‌സ്പാന്‍ഷന്‍ റിയല്‍മി 9 5ജി SE പിന്തുണയ്ക്കും.
റിയല്‍മി 9 5ജിയ്ക്ക് സമാനമായ ട്രിപ്പിള്‍ റിയര്‍ കാമറയും സെല്‍ഫി കാമെറയുമാണ് SE പതിപ്പിലും. യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ടില്‍ 30W ക്വിക്ക് ചാര്‍ജ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റിയല്‍മി 9 5ജി SEയില്‍. 128 ജിബി വരെയുള്ള ഫോണിന്റെ ഇന്‍ബില്‍റ്റ് UFS 2.2 സ്‌റ്റോറേജ് ഒരു മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വര്‍ദ്ധിപ്പിക്കാം. 199 ഗ്രാമാണ് ഫോണിന്റെ ഭാരം
RELATED STORIES
അധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMT