Product

പുത്തന്‍ ഫിറ്റ്‌നസ് സ്മാര്‍ട്ട് വാച്ചുമായി ഫോക്‌സിന്‍

ഫോക്‌സ്ഫിറ്റ് അമൈസ് എസ് വണ്‍, ഫോക്‌സ്ഫിറ്റ് പള്‍സ് ആര്‍ വണ്‍ എന്നിങ്ങനെ രണ്ടു വൈവിധ്യമാര്‍ന്ന സ്മാര്‍ട്ട് വാച്ചുകളാണ് ഫോക്‌സിന്‍ പുതിയതായി വിപണിയില്‍ അവതരിപ്പിക്കുന്നത്

പുത്തന്‍ ഫിറ്റ്‌നസ് സ്മാര്‍ട്ട് വാച്ചുമായി ഫോക്‌സിന്‍
X

കൊച്ചി,: നൂതന സാങ്കേതിക വിദ്യകളുമായി ഫോക്‌സിന്‍ ഫിറ്റ്‌നസ് സ്മാര്‍ട്ട് വാച്ച് വിപണിയില്‍. ഫോക്‌സ്ഫിറ്റ് അമൈസ് എസ് വണ്‍, ഫോക്‌സ്ഫിറ്റ് പള്‍സ് ആര്‍ വണ്‍ എന്നിങ്ങനെ രണ്ടു വൈവിധ്യമാര്‍ന്ന സ്മാര്‍ട്ട് വാച്ചുകളാണ് ഫോക്‌സിന്‍ പുതിയതായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആരോഗ്യ സ്ഥിതിയെ പറ്റിയുള്ള കൃത്യമായ ധാരണ നല്‍കി ശാരീരിക ക്ഷമത നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട് വാച്ചുകള്‍ രൂപ കല്‍പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

വിശാലമായ വ്യൂ ആംഗിള്‍, ഫുള്‍ ടച്ച് സ്‌ക്രീന്‍, മികച്ച ഡിസ്പ്ലേ നിലവാരം എന്നിവ ഫോക്‌സിന്‍ ഫിറ്റ്‌നസ് സ്മാര്‍ട്ട് വാച്ചിന്റെ സവിശേഷതകളാണ്.നിരീക്ഷണ ട്രാക്കറുകള്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ്, ഉറക്ക രീതി എന്നിവ നിരീക്ഷിച് ശാരീരിക ക്ഷമത കൃത്യമായി മനസ്സിലാക്കുവാനും ആരോഗ്യത്തെ കൂടുതല്‍ സംക്ഷിപ്തമായും കൃത്യമായും നിയന്ത്രിക്കുവാനും സഹായിക്കുന്ന തരത്തില്‍ ഒരു പുത്തന്‍ അനുഭവവുമായാണ് ഫോക്‌സിന്‍ രംഗത്തെത്തുന്നതെന്നും അധികൃതസര്‍ വ്യക്തമാക്കി. യഥാക്രമം 3999, 4999 എന്നീ വിലകളിലായിരിക്കും സ്മാര്‍ട്ട് വാച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതെന്നും അധികൃതര്‍ അറിയിച്ചു

Next Story

RELATED STORIES

Share it