- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിയോയ്ക്ക് പിന്നാലെ 'കൃതി'; മറ്റൊരു വസ്ത്ര ബ്രാന്‍ഡ് കൂടി പുറത്തിറക്കി ലുലു ഗ്രൂപ്പ്
ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന കൈത്തറി ബ്രാന്‍ഡായ 'കൃതി'യുടെ ലോഗോ ഫാഷന്‍വീക്കിലെ സമാപന ചടങ്ങില്‍ മന്ത്രി പി രാജീവും ഗായിക മഞ്ജരിയും ചേര്‍ന്ന് പ്രകാശനം ചെയ്തു
കൊച്ചി : റിയോയ്ക്ക് പിന്നാലെ ഫാഷന്‍ വീക്കില്‍ മറ്റൊരു വസ്ത്ര ബ്രാന്‍ഡ് കൂടി പുറത്തിറക്കി ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പ് പുറത്തിറക്കുന്ന കൈത്തറി ബ്രാന്‍ഡായ 'കൃതി'യുടെ ലോഗോ ഫാഷന്‍വീക്കിലെ സമാപന ചടങ്ങില്‍ മന്ത്രി പി രാജീവും ഗായിക മഞ്ജരിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ചടങ്ങിനെത്തുമ്പോള്‍ ധരിച്ചിരുന്ന കൈത്തറി വസ്ത്രത്തില്‍ തന്നെ മന്ത്രി റാംപില്‍ ചുവടവെയ്ക്കുക കൂടി ചെയ്തതോടെ മാളില്‍ തടിച്ചുകൂടിയവര്‍ കൈയ്യടിച്ച് സ്വീകരിച്ചു. എല്ലാ ബുധനാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറിയോ ഖാദിയോ ധരിക്കുന്നത് പോലെ ആഴ്ചയില്‍ ഒരു ദിവസം മലയാളി കൈത്തറിയോ ഖാദിയോ ധരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
കൃതി ബ്രാന്‍ഡിനെ ആദ്യമായി റാംപിലെത്തിച്ച് ബ്രാന്‍ഡിന്റെ വസ്ത്രങ്ങളണിഞ്ഞ് മഞ്ജരിയും ചുവടുവെച്ചു.പ്രളയക്കെടുതിയെ അതിജീവിച്ച ചേന്ദമംഗലത്തെ കൈത്തറിയ്ക്ക് മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് കൃതി ബ്രാന്‍ഡിന്റെ കടന്നുവരവ്. മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളും പുതിയ സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് നെയ്‌തെടുത്ത കൈത്തറി വസ്ത്രങ്ങളുടെ അപൂര്‍വ്വശേഖരവുമായാണ് കൃതി വിപണിയിലെത്തിയിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ക്കാവശ്യമായ മെറ്റീരിയലുകള്‍ കൃതി ബ്രാന്‍ഡ് വാങ്ങുന്നത്.
ഓരോ മാസവും 30 ലക്ഷം രൂപയുടെ മെറ്റീരിയലുകള്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസില്‍ നിന്നും കൃതി വാങ്ങുന്നുണ്ട്. ഒരു കോടി രൂപയുടെ മെറ്റീരിയല്‍ വാങ്ങാന്‍ കഴിയുന്ന തലത്തിലേക്ക് ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.ലുലു ഫാഷന്‍ സ്‌റ്റോറില്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗം ആരംഭിയ്ക്കുമെന്ന് ലുലു ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം എ നിഷാദ് പറഞ്ഞു. കേരള ഖാദി ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ മോഹനന്‍ കൃതിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
''റോഡില് തെന്നല്; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMTദമസ്കസിന് പുതിയ ഗവര്ണറായി; പോലിസില് കൂടുതല്‍ പേരെ എടുക്കും
12 Dec 2024 4:19 PM GMTടിപ്പു സുല്ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോക ചെസ് ചാംപ്യന്ഷിപ്പില് ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില് തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMT