Product

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

പവന് 2,440 രൂപ വര്‍ധിച്ച് 97,360 രൂപയായി

സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 305 രൂപ വര്‍ധച്ച് 12,170 രൂപയായി ഉയര്‍ന്നു. പവന് 2,440 രൂപ വര്‍ധിച്ച് 97,360 രൂപയായി ഉയര്‍ന്നു. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. സ്വര്‍ണവില ഇങ്ങനെ കുതിച്ചാല്‍ ഒരു ലക്ഷത്തിലേക്കെത്താന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ ഒരുലക്ഷത്തിലേറെ ചെലവുവരും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ വര്‍ധിച്ച് 10,060 രൂപയായി.

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച രാവിലെയും ഉച്ചക്കും പവന് 400 രൂപ വീതമാണ് വര്‍ധിച്ചത്. ഉച്ചക്കു ശേഷം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,865 രൂപയും. പവന് 400 വര്‍ധിച്ച് 94,920 രൂപയുമായി. ബുധനാഴ്ച രാവിലെ സ്വര്‍ണം പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയും, ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം പവന് 94,120 രൂപയായിരുന്നു വില. ഗ്രാമിന് 11,765 രൂപയുമായിരുന്നു.

ചൊവ്വാഴ്ച മൂന്നു തവണയാണ് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 11,765 രൂപയിലെത്തി. പവന് 960 രൂപ വര്‍ധിച്ച് 94,120 രൂപയായിരുന്നു. ചൊവ്വാഴ്ച രാവിലെ പവന് 2,400 രൂപ വര്‍ധിച്ച് 94,360 രൂപയെന്ന റെക്കോഡ് വിലയിലെത്തിയിരുന്നു. എന്നാല്‍, ഉച്ചയോടെ പവന് 1,200 രൂപ കുറഞ്ഞ് 93,160 രൂപയിലെത്തി. സ്വര്‍ണം ഗ്രാമിന് 11,795 രൂപയില്‍ നിന്ന് 11,645 രൂപയിലെത്തുകയായിരുന്നു. എന്നാല്‍, വൈകുന്നേരം വീണ്ടും വില ഉയര്‍ന്ന് പവന് 960 രൂപ വര്‍ധിച്ച് 94,120 രൂപയിലെത്തിയിരുന്നു.

Next Story

RELATED STORIES

Share it