Product

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

പവന് 440 രൂപ വര്‍ധിച്ച് 1,02,160 രൂപയായി

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് രണ്ടു തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. ഉച്ചക്ക് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 12,770 രൂപയും, പവന് 440 രൂപ വര്‍ധിച്ച് 1,02,160 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 12,715 രൂപയും പവന് 520 രൂപ വര്‍ധിച്ച് 1,01,720 രൂപയുമായിരുന്നു വില.

വ്യാഴാഴ്ച സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയും, പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയുമായിരുന്നു. ബുധനാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,785 രൂപയും പവന് 480 രൂപ വര്‍ധിച്ച് 1,02,280 രൂപയും ഉച്ചക്കു ശേഷം സ്വര്‍ണം ഗ്രാമിന് 110 രൂപ കുറഞ്ഞ് 12,675 രൂപയും പവന് 880 രൂപ കുറഞ്ഞ് 1,01,400 രൂപയിലുമാണ് വ്യാപാരം നടന്നത്.

Next Story

RELATED STORIES

Share it