Product

സ്വര്‍ണവില കുറഞ്ഞു

പവന് 240 രൂപ കുറഞ്ഞ് 95,240 രൂപയായി

സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഉച്ചക്കു ശേഷം സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,905 രൂപയും, പവന് 240 രൂപ കുറഞ്ഞ് 95,240 രൂപയുമായി. ഇന്ന് ആകെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇന്ന് രാവിലെ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയും, ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയുമായിരുന്നു വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

Next Story

RELATED STORIES

Share it