Product

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

പവന് 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് വൈകീട്ട് സ്വര്‍ണം ഗ്രാമിന് 220 രൂപ കുറഞ്ഞ് 15,365 രൂപയും, പവന് 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയുമായി. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 15,585 രൂപയും, പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 15,630 രൂപയും, പവന് 520 രൂപ വര്‍ധിച്ച് 1,25,040 രൂപയുമായിരുന്നു വില.

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 8440 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്നലെ രാവിലെ താഴ്ന്നിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയും, പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയുമായിരുന്നു. യുദ്ധം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയില്‍ സ്വര്‍ണവിലയില്‍ ഇനിയും വലിയ ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 66 ഡോളര്‍ വര്‍ധിച്ച് 5,362 ഡോളര്‍ എന്ന നിലയിലാണ്. വെള്ളിക്ക് 1.33 ശതമാനം വര്‍ധിച്ച് 89.87 ഡോളര്‍ എന്ന നിലയിലുമാണ്.

Next Story

RELATED STORIES

Share it