Product

സ്വര്‍ണവില ഇടിഞ്ഞു

പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയായി

സ്വര്‍ണവില ഇടിഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്. ഇന്നലെ രണ്ടുതവണയാണ് ഇടിവ് രേഖപ്പെടുത്തിയത്. സ്വര്‍ണം ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയും, പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയുമായി. വെള്ളിയാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയും, പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയുമായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഗ്രാമിന് 130 രൂപ കുറഞ്ഞ് 15,510 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 1,24,080 രൂപയുമായിരുന്നു.

വ്യാഴം വൈകീട്ട് സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 16,295 രൂപയും, പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയുമായിരുന്നു. വ്യാഴം രാവിലെ സ്വര്‍ണം ഗ്രാമിന് 1,080 രൂപ വര്‍ധിച്ച് 16,395 രൂപയും, പവന് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപയുമായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒറ്റ ദിവസം സ്വര്‍ണവിലയില്‍ ഇത്രയധികം വില വര്‍ധനയുണ്ടാകുന്നത്.

ബുധന്‍ വൈകീട്ട് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 15,315 രൂപയും പവന് 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയായിരുന്നു. ബുധന്‍ രാവിലെ സ്വര്‍ണം ഗ്രാമിന് 295 രൂപ വര്‍ധിച്ച് 15,140 രൂപയും പവന് 2,360 രൂപ വര്‍ധിച്ച് 1,21,120 രൂപയായും ഉയര്‍ന്നിരുന്നു. ആഗോളതലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമായേക്കാം.

Next Story

RELATED STORIES

Share it