Product

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു

പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയായി

സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് രണ്ടു തവണയാണ് വില കുറഞ്ഞത്. ഉച്ചക്കുശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായി. ഇതോടെ രണ്ടുദിവസം കൊണ്ട് സ്വര്‍ണം പവന് 5,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,490 രൂപയും. 14 കാരറ്റിന് 7,400 രൂപയും ഒമ്പത് കാരറ്റിന് 4,780 രൂപയുമായി. ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞതോടെയാണ് ഇന്ത്യയിലും സ്വര്‍ണവില കുറഞ്ഞത്. സ്വര്‍ണവില ഈ മാസം ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാവിലെ സ്വര്‍ണം ഗ്രാമിന് 310 രൂപയുടെ കുറഞ്ഞ് 11,660 രൂപയായിരുന്നു. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയുമായിരുന്നു വില.

ഇന്നലെ രാവിലെ റെക്കോഡ് വിലയിലെത്തിയ സ്വര്‍ണത്തിന് വൈകീട്ട് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ പവന് 1,520 രൂപ വര്‍ധിച്ച് 97,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,170 രൂപയായിരുന്നു വില. വൈകീട്ട് പവന് 1,600 രൂപ കുറഞ്ഞ് 95,760 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയുമായിരുന്നു. രണ്ടു ദിവസമായി ഇടിവ് രേഖപ്പെടുത്തിയതിനുശേഷമാണ് ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയ്ക്കുശേഷം സ്വര്‍ണവില കുറയുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 97,360 രൂപയാണ് ഇന്നലെ രാവിലെയും രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it