Product

സ്വര്‍ണവില; പവന് 91,000 കടന്നു

പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയായി

സ്വര്‍ണവില; പവന് 91,000 കടന്നു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,380 രൂപയാണ് ഇന്നത്തെ വില. പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവില 90,000 രൂപ പിന്നിട്ടിരുന്നു. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,290 രൂപയും. പവന് 840 രൂപ വര്‍ധിച്ച് 90,320 രൂപയുമായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയിലെത്തി. പവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയായിരുന്നു. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില ഇത്ര ഉയരുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയടക്കം ഒരുലക്ഷം രൂപ നല്‍കേണ്ടിവരും.

ചൊവ്വാഴ്ച സ്വര്‍ണം പവന് 920 രൂപ വര്‍ധിച്ച് 89,480 രൂപയായിരുന്നു. ഗ്രാമിന് 115 രൂപ വര്‍ധിച്ച് 11,185 രൂപയുമായിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുകയായിരുന്നു. സ്വര്‍ണവില ഈ കുതിപ്പ് തുടര്‍ന്നാല്‍ പവന് ഒരു ലക്ഷം രൂപയിലെത്താന്‍ അധികകാലം കാത്തിരിക്കേണ്ടിവരില്ല. അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ഇന്ന് നേരിയ വിലയിടിവുണ്ടായിട്ടുണ്ട്. നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെയാണ് വിപണിയില്‍ ചെറിയ ഇടിവുണ്ടായത്.

Next Story

RELATED STORIES

Share it