വണ്‍പ്ലസ് 10 R 5G ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി
ടിയുവി റെയ്ന്‍ലന്‍ഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് പുത്തന്‍ എഡിഷനില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു

കൊച്ചി: വണ്‍പ്ലസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ മോഡല്‍ വണ്‍പ്ലസ് 10R 5G എന്‍ഡുറന്‍സ് എഡിഷന് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. 150W സൂപ്പര്‍വൂക് (SUPERVOOC) ചാര്‍ജിങ് സപ്പോര്‍ട്ട് ലഭിക്കുന്ന വണ്‍പ്ലസ് 10R 5G വേരിയന്റ് സ്മാര്‍ട്ഫോണ്‍ വിപണിയിലെ തന്നെ അതിവേഗ വയര്‍ഡ് ചാര്‍ജിങ് സംവിധാനമുള്ള സ്മാര്‍ട്ഫോണുകളില്‍ ഒന്നാണ്. ഈ കാറ്റഗറിയില്‍ കമ്പനി പുറത്തിറക്കുന്ന ആദ്യ ഫോണാണ് ഇതെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.
വണ്‍പ്ലസിന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്ന തരത്തില്‍ മികച്ച ചാര്‍ജിങ് ഉറപ്പുവരുത്തുന്ന വിവിധ പരിശോധനകളിലൂടെ കടന്നു പോയി ടിയുവി റെയ്ന്‍ലന്‍ഡ് (TUV Rheinland) അംഗീകാരം നേടിയ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് പുത്തന്‍ എഡിഷനില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. കൂടാതെ മീഡിയടെക് ഡൈമന്‍സിറ്റി 8100 മാക്സ് ഒക്ടാകോര്‍ ചിപ്സെറ്റ് ഉപയോഗിച്ച് നിര്‍മിച്ച വണ്‍പ്ലസ് 10R 2.85G-Hz വരെ സിപിയു വേഗതയും മുന്‍ തലമുറകളുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം മെച്ചപ്പെട്ട മള്‍ട്ടി കോര്‍ പെര്‍ഫോമന്‍സും കാഴ്ചവെയ്ക്കുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.
50 എംപി സോണി ഐഎംഎക്സ്766 ട്രിപ്പിള്‍ കാമറ സിസ്റ്റവുമാണ് ഈ പതിപ്പിന്റെ മറ്റൊരു പ്രത്യേകത. 119 ഡിഗ്രി ഫീല്‍ഡ് വ്യൂവോടുകൂടിയ 8 എംപിയുടെ അള്‍ട്രാവൈഡ് കാമറയും 2എംപി മാക്രോ കാമറയും ഉള്‍പ്പെടുന്ന റിയര്‍ ക്യാമറയും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 16 എംപി സെല്‍ഫി കാമറയും വണ്‍പ്ലസ് 10 നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മാത്രമല്ല അതിമനോഹരമായ ഡിസൈനിലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ഫോണ്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
RELATED STORIES
എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടല്‍: സിപിഎമ്മിന്റേത് തൃക്കാക്കര...
27 May 2022 1:11 PM GMTഭാര്യയെ കാണാനില്ലെന്ന് പരാതി; ഭർത്താവ് പോലിസ് സ്റ്റേഷനില്‍ മണ്ണെണ്ണ...
27 May 2022 1:05 PM GMTകൊവിഡ് സാഹചര്യമില്ലായിരുന്നെങ്കില്‍ ജോജി എന്ന സിനിമ...
27 May 2022 12:50 PM GMTലഡാക്കില്‍ വാഹനം പുഴയില്‍ വീണ് ഏഴു സൈനികര്‍ മരിച്ചു; നിരവധി പേര്‍ക്ക്...
27 May 2022 12:45 PM GMTനിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
27 May 2022 12:40 PM GMTകാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ എല്ലാ മേഖലയിലും പരിവര്‍ത്തനം...
27 May 2022 12:32 PM GMT