Economy

സിയാലിന് 167 കോടി രൂപ ലാഭം; നിക്ഷേപകര്‍ക്ക് ലാഭവിഹിതം 27%

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം സിയാല്‍ നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു. ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52 % വര്‍ധനവ് സിയാല്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ (നികുതി കിഴിച്ചുള്ള) ലാഭം 166.92കോടി രൂപയാണ്. 2017-18 ല്‍ ഇത് 155.99 കോടി രൂപയായിരുന്നു. 7 ശതമാനം വര്‍ധനവ്

സിയാലിന് 167 കോടി രൂപ ലാഭം; നിക്ഷേപകര്‍ക്ക് ലാഭവിഹിതം 27%
X

കൊച്ചി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 166.92 കോടി രൂപയുടെ ലാഭം നേടി. സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗം സിയാലിന്റെ നിക്ഷേപകര്‍ക്ക് 27 % ലാഭവിഹിതം ശുപാര്‍ശ ചെയ്തു.2018-19 സാമ്പത്തിക വര്‍ഷത്തില്‍ 650.34 കോടി രൂപയുടെ മൊത്തവരുമാനം സിയാല്‍ നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 553.41 കോടി രൂപയായിരുന്നു. ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തില്‍ 17.52 % വര്‍ധനവ് സിയാല്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ (നികുതി കിഴിച്ചുള്ള) ലാഭം 166.92കോടി രൂപയാണ്. 2017-18 ല്‍ ഇത് 155.99 കോടി രൂപയായിരുന്നു. 7 ശതമാനം വര്‍ധനവ്. സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്റ് റീട്ടെയ്ല്‍ സര്‍വീസസ് ലിമിറ്റഡ് (സിഡിആര്‍എസ്എല്‍) ഉള്‍പ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോള്‍ 807.36 കോടി രൂപയുടെ മൊത്ത വരുമാനവും 184.77 കോടി രൂപ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം മൊത്തവരുമാനം 701.13 കോടി രൂപയും ലാഭം 169.92 കോടി രൂപയുമായിരുന്നു.

സിയാല്‍ ഡ്യൂട്ടി ഫ്രീ മാത്രം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 240.33 കോടി രൂപയുടെ വരുമാനം നേടി. 30 രാജ്യങ്ങളില്‍ നിന്നായി 18,000-ല്‍ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വര്‍ഷമാണിത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് 20 വര്‍ഷം പിന്നിട്ടു. സിയാല്‍ 2003-04 സാമ്പത്തിക വര്‍ഷം മുതല്‍ മുടങ്ങാതെ ലാഭവിഹിതം നല്‍കിവരുന്നു. 32.41 % ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിന് 2017-18 ല്‍ മാത്രം 31 കോടി രൂപ ലാഭവിഹിതമായി നല്‍കി. നിലവില്‍, നിക്ഷേപത്തിന്റെ 228 % മൊത്തം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് മടക്കി നല്‍കിക്കഴിഞ്ഞു. 2018-19 ല്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്ത 27% ലാഭവിഹിതം നിക്ഷേപകരുടെ വാര്‍ഷിക യോഗം അംഗീകരിച്ചാല്‍ ഇത് 255 %ആയി ഉയരും. സെപ്റ്റംബര്‍ 28 ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലാണ് വാര്‍ഷികയോഗം നിശ്ചയിച്ചിട്ടുള്ളത്.

പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം പണികഴിപ്പിച്ച സിയാല്‍ ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാണ്. 40 മെഗാവാട്ടാണ് മൊത്തം സൗരോര്‍ജ സ്ഥാപിതശേഷി. ഹരിത ഊര്‍ജ വിനിയോഗത്തില്‍ വിപ്ലവകരമായ ആശയം അവതരിപ്പിച്ച സിയാലിന് കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ' ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് ' ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും ഒരുകോടിയില്‍ അധികം പേര്‍ സിയാലിലൂടെ യാത്ര ചെയ്തു. സിയാല്‍ ബോര്‍ഡ് അംഗവും മന്ത്രിയുമായ വി എസ് സുനില്‍ കുമാര്‍, ഡയറക്ടര്‍മാരായ റോയ് കെ പോള്‍, എ കെ രമണി, എം എ യൂസഫ് അലി, ഇ എം ബാബു, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍,കമ്പനി സെക്രട്ടറി സജി കെ ജോര്‍ജ് എന്നിവരും ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it