Economy

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,145 രൂപയിലും പവന് 1,05,160 രൂപയിലുമാണ് ഇന്ന് വില്‍പ്പന നടക്കുന്നത്. 18 കാരറ്റിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,805 രൂപയായി. വെള്ളി ഗ്രാമിന് 292 രൂപയ്ക്കാണ് വില്‍പ്പന തുടരുന്നത്. ഇന്നലെ രാവിലെ പവന് 600 രൂപ കുറഞ്ഞപ്പോള്‍, ഉച്ചതിരിഞ്ഞ് 320 രൂപ കൂടിയിരുന്നു.

ബുധനാഴ്ച രണ്ടു തവണ വില ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവന് 800 രൂപ വര്‍ധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയായി പുതിയ റെക്കോര്‍ഡിടുകയും ചെയ്തു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 4,600 ഡോളറിലാണ് നിലവില്‍ വില്‍പ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔണ്‍സിന് 90.79 ഡോളറിലെത്തി. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. നിലവില്‍ സമാധാന ശ്രമങ്ങള്‍ക്കുള്ള നീക്കം ആരംഭിച്ചുവെന്ന റിപോര്‍ട്ടിന് പിന്നാലെയാണ് വിലയില്‍ നേരിയ കുറവ് അനുഭവപ്പെടുന്നത്.

Next Story

RELATED STORIES

Share it