Economy

സ്വര്‍ണവിലയില്‍ വര്‍ധന

സ്വര്‍ണവിലയില്‍ വര്‍ധന
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഉച്ചതിരിഞ്ഞ് ഗ്രാമിന് 40 രൂപ കൂടി 13,165 രൂപയും പവന് 1,05,320 രൂപയിലുമാണ് നിലവില്‍ വില്‍പ്പന നടക്കുന്നത്. 18 കാരറ്റിന് 10,820 യിലാണ് വില്‍പ്പന നടക്കുന്നത്. വെള്ളി ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 290രൂപയിലെത്തി.

ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,125 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയുമായിരുന്നു. ഇന്നലെ രണ്ടു തവണ വില ഉയര്‍ന്നതോടെയാണ് സ്വര്‍ണത്തിന്റെ നിരക്ക് സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവന് സ്വര്‍ണത്തിന്റെ വില 800 രൂപ വര്‍ധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയും പവന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയായി പുതിയ റെക്കോര്‍ഡിടുകയും ചെയ്തു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ട്രോയ് ഔണ്‍സിന് 4,607 ഡോളറിലാണ് നിലവില്‍ വില്‍പ്പന പുരോഗമിക്കുന്നത്. വെള്ളിവില ഔണ്‍സിന് 89.85 ഡോളറിലെത്തി. വില ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്. ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Next Story

RELATED STORIES

Share it