Economy

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 81,040 രൂപ

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 81,040 രൂപ
X

കൊച്ചി: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയും, പവന് 160 രൂപ വര്‍ധിച്ച് 81,040 രൂപയുമായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണിന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 90,000 രൂപയുടെ അടുത്ത് ചിലവുവരും. ഇന്ന് അന്താരാഷ്ട്ര സ്വര്‍ണവില അല്‍പം കുറഞ്ഞെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സംസ്ഥാനത്ത് സ്വര്‍ണവില കൂടാന്‍ കാരണം.

ഇന്നലെ സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വര്‍ധിച്ച് 80,880 രൂപയുമായിരുന്നു വില. 2022 ഡിസംബര്‍ 29ന് ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായിരുന്നു വില. അന്ന് 82.84 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഇന്ന് 88.15 ആണ് രൂപയുടെ വിനിമയ നിരക്ക്. ട്രംപിന്റെ നികുതി നയം, ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍ തുങ്ങിയവയാണ് വില വര്‍ധനവിനു പ്രധാന കാരണം.

Next Story

RELATED STORIES

Share it