Economy

സ്വര്‍ണവില; പവന് 85,000 കടന്നു

പവന് 85,360 രൂപ

സ്വര്‍ണവില; പവന് 85,000 കടന്നു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 85 രൂപ വര്‍ധിച്ച് 10,670 രൂപയാണ് വില. പവന് 680 രൂപ വര്‍ധിച്ച് 85,360 രൂപയായി. ഇതോടെ സ്വര്‍ണവില വീണ്ടും പുതിയ സര്‍വകാല റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ച ആഗോള വിപണിയിലും സ്വര്‍ണം സര്‍വകാല റെക്കോഡിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 10,585 രൂപയും പവന് 84,680 രൂപയുമായിരുന്നു വില. പണിക്കൂലിയും മറ്റും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഒരു ലക്ഷം രൂപ വിലവരും. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത.

ഈ വര്‍ഷം ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതയാണ് വില വര്‍ധിക്കാനിടയാക്കുന്ന പ്രധാനകാരണം. യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്.

Next Story

RELATED STORIES

Share it