Economy

അഞ്ചു കിലോ എല്‍പിജി സിലിണ്ടര്‍ ഇനി ഛോട്ടു എന്നറിയപ്പെടും ; പുതിയ ബ്രാന്‍ഡ് നെയിം നല്‍കി ഇന്ത്യന്‍ ഓയില്‍

അഞ്ചു കിലോ സിലിണ്ടര്‍ ഇന്ത്യയിലുടനീളം ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ഐഡി പ്രൂഫിന്റെ ഒരു കോപ്പി കാണിച്ചാല്‍ ഛോട്ടു സ്വന്തമാക്കാം.കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദം.ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്ലറ്റുകള്‍, ഇന്‍ഡേയ്ന്‍ വിതരണക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഛോട്ടു ലഭിക്കും

അഞ്ചു കിലോ എല്‍പിജി സിലിണ്ടര്‍ ഇനി ഛോട്ടു എന്നറിയപ്പെടും ; പുതിയ ബ്രാന്‍ഡ് നെയിം നല്‍കി ഇന്ത്യന്‍ ഓയില്‍
X

കൊച്ചി: അഞ്ചുകിലോഗ്രാം ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിന് ഇന്ത്യന്‍ ഓയില്‍ പുതിയ പേരിട്ടു. ഛോട്ടു. ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ് എം വൈദ്യയാണ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ഗുര്‍മിത് സിങ്ങിന്റെ സാന്നിധ്യത്തില്‍ പുതിയ പേരിട്ടത്. 5 കിലോഗ്രാം സിലിണ്ടര്‍ ഇന്ത്യയിലുടനീളം ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്യാം ബോഹ്റ പ്രഥമ സിലിണ്ടര്‍ വിതരണം ചെയ്തു.5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടര്‍ ഇനി ഛോട്ടു എന്ന പേരു പറഞ്ഞ് ആവശ്യപ്പെടാം. അഡ്രസ് പ്രൂഫില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഇത് ഏറെ ഗുണകരമാകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്‍ഡേയ്ന്റെ മിനി പതിപ്പാണ് ഛോട്ടു. യുവ പ്രഫഷണലുകള്‍ക്ക് ഇപ്പോള്‍ തന്നെ പ്രിയങ്കരമാണ് ഛോട്ടു. ഐഡി പ്രൂഫിന്റെ ഒരു കോപ്പി കാണിച്ചാല്‍ ഛോട്ടു സ്വന്തമാക്കാം. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദം.ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്ലറ്റുകള്‍, ഇന്‍ഡേയ്ന്‍ വിതരണക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഛോട്ടു ലഭിക്കും.ഛോട്ടു ഏറ്റവും സൗകര്യപ്രദമായ പാചക വാതക സിലിണ്ടറാണെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ് എം വൈദ്യ പറഞ്ഞു. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ് ഛോട്ടു വിപണിയിലെത്തിച്ചിരിക്കുന്നത്.രാജ്യത്തെ 695 ജില്ലകളില്‍ ഛോട്ടു ലഭ്യമാണെന്ന് ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ഗുര്‍മീത് സിങ്ങ് പറഞ്ഞു. പ്ലാന്റുകളില്‍ ബോട്ട്ലിംഗ് ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയില്‍ എത്തിയശേഷം 52 ലക്ഷം സിലിണ്ടറുകളാണ് കമ്പനി വിറ്റഴിച്ചത്.

Next Story

RELATED STORIES

Share it