ടൈക്കോണ്‍ ഒക്ടോബര്‍ 4, 5 തിയതികളില്‍ കൊച്ചിയില്‍
പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ.കിരണ്‍ ബേദി ഉല്‍ഘാടനം ചെയ്യും.' വിന്നിംഗ് സ്ട്രാറ്റജീസ് ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ടൈക്കോണ്‍ സമ്മേളനം ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി: സംരഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2019 ഒക്ടോബര്‍ നാല്,അഞ്ച് തിയതികളിലായി നടക്കും.പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡോ.കിരണ്‍ ബേദി ഉല്‍ഘാടനം ചെയ്യും.' വിന്നിംഗ് സ്ട്രാറ്റജീസ് ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ടൈക്കോണ്‍ സമ്മേളനം ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് മുഖ്യ പ്രഭാഷണം കെപിഎംജി ചെയര്‍മാനും സിഇഒയുമായ അരുണ്‍ എം കുമാര്‍ നിര്‍വഹിക്കും.സണ്ണി വര്‍ഗീസ് സുസ്ഥിര വികസന പദ്ധതികളുടെ ആസൂത്രണം സംബന്ധിച്ച് ചര്‍ച്ച നയിക്കും.സാജന്‍ പിള്ള ഐ ടി സംരംഭത്തിന്റെ ജൈത്രയാത്ര വിശദീകരിച്ച് സംസാരിക്കും.ഇന്ത്യയുടെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ ജിഡിപി ലക്ഷ്യം അഭിലാഷമോ യാഥാര്‍ഥ്യമോ?' എന്ന വിഷയത്തില്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസം രാജ്യസഭ എംപി ഡോ. സുബ്രഹ്മണ്യന്‍ സ്വാമി പ്രത്യേക പ്രഭാഷണം നടത്തും.വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1500 ലധികം യുവ സംരഭകരും പ്രതിനിധികളും സമ്മേളനത്തിനെത്തുന്നുണ്ട്.
സമ്മേളനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംരഭകര്‍ക്കും ,സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും , പ്രഫഷണലുകള്‍ക്കും വിദ്യാഥികള്‍ക്കുമായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. https://tieconkerala.org. / 0484 4015752, 4862559 info@tiekerala.org എന്നിവ വഴി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാം.ഗോപി കല്ലയില്‍, അങ്കിത് അഗര്‍വാള്‍. മാത്യു ജോണ്‍,സി എസ് സുധീര്‍,ഡോ.ശുചിന്‍ ബജാജ്; സഞ്ജയ് ജെസ്രാനി, ഗോനോര്‍ത്ത് വെഞ്ചേഴ്സ്,സിയ ഷെയ്ഖ് സമ്മേളനത്തിലെ പ്രധാന സെഷനുകള്‍ നയിക്കും.ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സിന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.ഉദ്ഘാടനത്തോടനുബന്ധിച്ച് ടൈ കേരള അവാര്‍ഡ് നൈറ്റ് നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി അഗ്രിപ്രണര്‍, ഡിസൈന്‍കോണ്‍, ടൈ വുമണ്‍ ഇന്‍ ബിസിനസ്, കാപിറ്റല്‍ കഫേ എന്നീ പ്രത്യേക സമ്മേളനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്.വനിതാ സംരംഭകത്വം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഏകദിന പരിപാടി ' ടൈ വിമന്‍ ഇന്‍ ബിസിനസ്സ്' സെപ്റ്റംബര്‍ 21 ന് കൊച്ചിയില്‍ പാലാരിവട്ടം ഹോട്ടല്‍ മണ്‍സൂണ്‍ എംപ്രസില്‍ നടക്കും.ഡിസൈന്‍കോണ്‍ സെപ്റ്റംബര്‍ 28, 29 തീയതികളില്‍ കോഴിക്കോട് ജിഎച്ച്എസ്എസിലാണ് സംഘടിപ്പിക്കുന്നതെന്നെന്നും ഇവര്‍ പറഞ്ഞു.ടൈക്കോണ്‍ കേരള സീനിയര്‍ വൈസ് പ്രസിഡന്റ അജിത് മൂപ്പന്‍, പ്രോഗ്രാം ചെയര്‍മാന്‍ മുകുന്ദ് കൃഷ്ണ, ടൈ അവാര്‍ഡ്സ് ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള ഡയറക്ടര്‍ നിര്‍മ്മല്‍ പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
വന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMTകണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍...
20 May 2022 6:56 AM GMTഇന്ത്യ വംശഹത്യയുടെ മുനമ്പില്‍; ബ്രിട്ടനില്‍ പ്രചാരണവുമായി ഡിജിറ്റല്‍...
20 May 2022 6:46 AM GMT