- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാലിദ്വീപില്‍ കുഡ വില്ലിങ്ങിലി റിസോര്‍ട്ടുമായി എംഫാര്‍
നോര്‍ത്ത് മാലെ അറ്റോളില്‍ 40 ഏക്കര്‍ വിസ്തൃതിയുള്ള ദ്ദ്വീപില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടിലേക്ക് വേലാനാ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അരമണിക്കൂര്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്താം. 1000 കോടി രൂപയാണ് പ്രോപ്പര്‍ട്ടിയുടെ നിക്ഷേപം. വികസനത്തിനായി മാലിദ്വീപിലെ 20 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ദ്വീപും എംഫാര്‍ ഏറ്റെടുത്തിട്ടുണ്ട്
കൊച്ചി:മാലിദ്വീപില്‍ കുഡ വില്ലിങ്ങിലി റിസോര്‍ട്ടുമായി എംഫാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്.നോര്‍ത്ത് മാലെ അറ്റോളില്‍ 40 ഏക്കര്‍ വിസ്തൃതിയുള്ള ദ്ദ്വീപില്‍ സ്ഥിതിചെയ്യുന്ന റിസോര്‍ട്ടിലേക്ക് വേലാനാ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അരമണിക്കൂര്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്താം. 1000 കോടി രൂപയാണ് പ്രോപ്പര്‍ട്ടിയുടെ നിക്ഷേപം.
വികസനത്തിനായി മാലിദ്വീപിലെ 20 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ദ്വീപും എംഫാര്‍ ഏറ്റെടുത്തിട്ടുണ്ട്.59 ബീച്ച് വില്ലകള്‍, 36 വാട്ടര്‍ വില്ലകള്‍, സിമ്മിംഗ് പൂളുകള്‍ എന്നിവയടങ്ങുന്നതാണ് റിസോര്‍ട്ട്. മാലിദ്വീപിലെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കത്തക്ക രീതിയിലുള്ള റിസോര്‍ട്ട് സ്വകാര്യതയും സ്വാതന്ത്ര്യവും സന്ദര്‍ശകര്‍ക്ക് ഉറപ്പുവരുത്തുന്നുവെന്ന് എംഫാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ഡോ. പി മുഹമ്മദ് അലി പറഞ്ഞു.ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍, ദമ്പതികള്‍, കുടുംബങ്ങള്‍, യാത്ര ഗ്രൂപ്പുകള്‍ എന്നിവര്‍ക്കെല്ലാം അനുയോജ്യമായ രീതിയിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.
കുഡ വില്ലിങ്ങിലി റിസോര്‍ട്ട് അതിഥികള്‍ക്ക് മൂന്ന് വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍ ആണ് ഒരുക്കിയിരിക്കുന്നത്. സൗത്ത് അമേരിക്കന്‍ ക്ലാസിക് ബീച്ച് മെനുവുമായി ദി ബീച്ച് ക്ലബ്, വ്യത്യസ്തവും രുചികരവുമായ ഭക്ഷ്യ വിഭവങ്ങളുമായി ദി റസ്റ്റോറന്റ്, സ്‌പൈസ്, ഈസ്റ്റ്, മെഡ് എന്നീ മൂന്ന് വ്യത്യസ്ത റസ്റ്റോറന്റുകള്‍ അടങ്ങുന്ന ദി ഹോക്കേഴ്‌സ് എന്നിവയാണ് അതിഥികളെ കാത്തിരിക്കുന്നത്. ഹോക്കേഴ്‌സിലെ റസ്റ്റോറന്റുകളില്‍ ഇന്ത്യന്‍ - അറബിക്,തായ് ജാപ്പനീസ്, ഇറ്റാലിയന്‍- മെഡിറ്ററേനിയന്‍ ഫ്യൂഷന്‍ സ്ട്രീറ്റ് ഫുഡുകള്‍ ലഭിക്കും.
ദ്വീപ് ഉല്ലാസയാത്രകള്‍ മുതല്‍ സ്റ്റെല്ലാര്‍ സര്‍ഫിംഗ് വരെ, സ്റ്റാര്‍ഗേസിംഗ് മുതല്‍ വന്യജീവി സങ്കേതങ്ങള്‍ വരെ, സാന്‍ഡ്ബാങ്ക് ഡൈനിംഗ് മുതല്‍ വലിയ ഗെയിം ഫിഷിംഗ് വരെ, കുഡ വില്ലിംഗിലി റിസോര്‍ട്ടില്‍ ആവേശകരമായ ഉല്ലാസവേളകള്‍ക്ക് ഒരു കുറവും ഉണ്ടാകില്ലെന്നും ഡോ. പി. മുഹമ്മദ് അലി പറഞ്ഞു.മാലിദ്വീപിലെ ഏറ്റവും മികച്ചതും സുരക്ഷിതവും യാതൊരുവിധ സങ്കീര്‍ണതകളുമില്ലാത്ത താമസസൗകര്യം അതിഥികള്‍ക്ക് ഉറപ്പു നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന്. എംഫാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ പറഞ്ഞു.
RELATED STORIES
പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTകെഎസ്യു നേതാവ് കഞ്ചാവുമായി പിടിയില്‍
11 Dec 2024 1:20 PM GMTനോര്‍ക്ക റൂട്ട്സ് ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തി
11 Dec 2024 12:53 PM GMTഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMT