Business

ഹാവെല്‍സിന്റെ എംസിബി, ആര്‍സിസിബി വിപണിയില്‍

ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ യൂറോ-കക അടിസ്ഥാനമാക്കിയാണ് പുതിയ ശ്രേണിയിലുള്ള ഉല്‍പന്നങ്ങള്‍ ഹാവെല്‍സ് വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്, ബില്‍ഡിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വിവേക് യാദവ് പറഞ്ഞു.വിപണിയില്‍ ആദ്യമായി ആറ് വര്‍ഷ വാറന്റി നല്‍കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി

ഹാവെല്‍സിന്റെ എംസിബി, ആര്‍സിസിബി വിപണിയില്‍
X

കൊച്ചി:ഇലക്ട്രിക്കല്‍ ഉല്‍പന്ന, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിപണന കമ്പനിയായ ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് മികച്ച എംസിബി, ആര്‍സിസിബി എന്നിവ വിപണിയില്‍ എത്തിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ യൂറോ-II അടിസ്ഥാനമാക്കിയാണ് പുതിയ ശ്രേണിയിലുള്ള ഉല്‍പന്നങ്ങള്‍ ഹാവെല്‍സ് വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്, ബില്‍ഡിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വിവേക് യാദവ് പറഞ്ഞു.വിപണിയില്‍ ആദ്യമായി ആറ് വര്‍ഷ വാറന്റി നല്‍കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള സവിശേഷതകള്‍ അടിസ്ഥാനപ്പെടുത്തി പൂര്‍ണമായും നോയിഡയിലെ റീസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് സെന്ററില്‍ വികസിപ്പിച്ചെടുത്തതാണ് പുതിയ ഉല്‍പ്പന്നങ്ങള്‍.യൂറോ-II അടിസ്ഥാനമാക്കി നിര്‍മ്മിച്ച പുതിയ ശ്രേണിയില്‍പെട്ട എംസിബികള്‍, ആര്‍സിസിബികള്‍ എന്നിവയില്‍ നിക്കല്‍ പ്ലേറ്റ് ചെയ്യപ്പെട്ട ടെര്‍മിനല്‍ ആണുള്ളത് ഇത് തേയ്മാനത്തെ ഉയര്‍ന്ന തോതില്‍ പ്രതിരോധിക്കുന്നു. -

തീപിടുത്തത്തില്‍ നിന്നും പൂര്‍ണ തോതില്‍ സംരക്ഷണം നല്‍കുന്ന രീതിയിലാണ് നിര്‍മ്മാണമെന്നും വിവേക് യാദവ് പറഞ്ഞു.എംസിസികള്‍ക്കുള്ള ഉല്‍പ്പാദനശേഷി , മെച്ചപ്പെട്ട 'ബൈ-സ്റ്റേബിള്‍ ക്ലിപ്പ്, ഡ്യൂവല്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ലൈന്‍ലോഡ,് റിവേര്‍സിബിലിറ്റി, ആഭ്യന്തര, വ്യാവസായിക ഉപയോഗങ്ങള്‍ തുടങ്ങി എല്ലാപുതിയ സവിശേഷതകളുമായാണ് ഇത് ഉല്‍പ്പാദിപ്പിച്ചിരിക്കുത്. ഈ എംസിബികളും, ആര്‍സിസിബികളും പൂര്‍ണ്ണമായും വിഷരഹിത വസ്തുക്കളാല്‍ നിര്‍മ്മിച്ചവയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഹാവെല്‍സിന്റെ വിപുലമായ ശ്രേണിയിലുള്ള ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകള്‍ക്കൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായി എംസിബി/ആര്‍സിസിബി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അഞ്ച് വര്‍ഷത്തെ അധിക വാറന്റി ലഭ്യമാകും. ഹിമാചല്‍ പ്രദേശിലെ ബെഡ്ഡിയിലുള്ള പ്ലാന്റിലാണ് പുതിയ ശ്രേണിയില്‍പെട്ട എംസിബിയും, ആര്‍സിസിബിയും നിര്‍മ്മിക്കുന്നത്.

Next Story

RELATED STORIES

Share it