അമേരിക്കന്‍ റീഡിങ് പ്ലാറ്റ്‌ഫോം സ്വന്തമാക്കി ബൈജൂസ്; എപ്പിക്കിനെ വാങ്ങിയത് 3700 കോടി രൂപയ്ക്ക്
2019 ജനുവരിയില്‍ 120 മില്യണ്‍ ഡോളറിന് യുഎസ് ആസ്ഥാനമായുള്ള ഓസ്‌മോ അവാര്‍ഡ് നേടിയ ലേണിംഗ് ആപ്പ് യുഎസ്‌മോ വാങ്ങിയ ശേഷം യുഎസ് വിപണിയില്‍ ബൈജൂസ് നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കല്‍ കൂടിയാണിത്.

വാഷിങ്ടണ്‍: കാലഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കായുള്ള ഡിജിറ്റല്‍ വായനാ വേദിയായ എപ്പിക് 50 കോടി ഡോളറിന് (ഏകദേശം 3,729.8 കോടി രൂപ) സ്വന്തമാക്കിയതായി ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ്. പുതിയ ഇടപാടോടെ യുഎസ് വിപണിയിലുടനീളം കാല്‍പ്പാട് പതിപ്പിക്കാന്‍ ബൈജൂസിന് സാധിക്കും. ആകാശിനെ വാങ്ങിയ ശേഷം ബൈജുവിന്റെ രണ്ടാമത്തെ വലിയ നീക്കമാണിത്.വിദേശ വിപണിയില്‍ നിന്ന് 30 കോടി ഡോളര്‍ വരുമാനം ലക്ഷ്യത്തിലെത്താന്‍ ബൈജൂസ് ആപ്പിനെ ഈ നീക്കം സഹായിക്കും.
എന്നാല്‍ കമ്പനി ബൈജൂസ് ഏറ്റെടുത്ത ശേഷവും സ്ഥാപകരായ കെവിന്‍ ഡൊണാഹ്യൂ, സുരേന്‍ മാര്‍ക്കോഷ്യന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് തുടരുമെന്ന് ബൈജു പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2019 ജനുവരിയില്‍ 120 മില്യണ്‍ ഡോളറിന് യുഎസ് ആസ്ഥാനമായുള്ള ഓസ്‌മോ അവാര്‍ഡ് നേടിയ ലേണിംഗ് ആപ്പ് യുഎസ്‌മോ വാങ്ങിയ ശേഷം യുഎസ് വിപണിയില്‍ ബൈജൂസ് നടത്തുന്ന രണ്ടാമത്തെ ഏറ്റെടുക്കല്‍ കൂടിയാണിത്.
'എപികുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോളതലത്തില്‍ കുട്ടികള്‍ക്ക് ആകര്‍ഷകവും സംവേദനാത്മകവുമായ വായനയും പഠനാനുഭവങ്ങളും സൃഷ്ടിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കും. കൗതുകം വര്‍ധിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ പഠനവുമായി ഇഷ്ടത്തിലാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം. എപികും ഇതേ ലക്ഷ്യത്തോടെ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. കുട്ടികള്‍ക്ക് ആജീവനാന്ത പഠിതാക്കളാകാനും ഫലപ്രദമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനും തങ്ങള്‍ക്ക് അവസരമുണ്ട്' -ബൈജുവിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT