ഇന്ത്യയിലാദ്യമായി ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്
ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലായ ഫെഡ്നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഇന്ത്യയില്‍ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്കെന്നും അദ്ദേഹം പറഞ്ഞു.ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂര്‍ണമായും കടലാസ് രഹിതമായി ഏതു സമയത്തും പോര്‍ട്ടലില്‍ ലഭ്യമാണ്
കൊച്ചി: ഓഹരി ഇടപാടുകള്‍ക്ക് വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്ന പുതിയ സേവനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) എംഡിയും സിഇഒയുമായ ജി വി നാഗേശ്വര റാവു എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് അവതരിപ്പിച്ചത്.ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലായ ഫെഡ്നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് കഴിയുമെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഇന്ത്യയില്‍ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്കെന്നും അദ്ദേഹം പറഞ്ഞു.ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂര്‍ണമായും കടലാസ് രഹിതമായി ഏതു സമയത്തും പോര്‍ട്ടലില്‍ ലഭ്യമാണ്.
ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള എല്ലാ സേവനങ്ങളും പൂര്‍ണതോതില്‍ നല്‍കാന്‍ ഇനി ഫെഡറല്‍ ബാങ്കിനു കഴിയും. സേവിംഗ്സ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഉടനടി തുറക്കാനും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് നേരിട്ടെത്തിയും നല്‍കുന്ന സേവനവും ഫെഡറല്‍ ബാങ്കില്‍ ലഭ്യമാണ്. ഈ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഐപിഒ അപേക്ഷ, എന്‍.എഫ്.ഒ, ട്രേഡിങ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജി വി നാഗേശ്വര റാവു പറഞ്ഞു.സൈനിക ക്ഷേമ നിധിയിലേക്കുള്ള ഫെഡറല്‍ ബാങ്കിന്റെ സംഭാവനയും വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് മേധാവി ശ്യാം ശ്രീനിവാസന്‍ പ്രഖ്യാപിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ മക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് നേരത്തെ സ്്കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ നടത്തിയ ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണത്തിന് തുല്യമായ തുക സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചു. 42,02,874 രൂപ വരുമിത്.
RELATED STORIES
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTനടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം...
22 May 2022 2:54 AM GMT1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട; ബോട്ടുടമ ക്രിസ്പിന് മുഖ്യപ്രതി, ...
22 May 2022 2:23 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
22 May 2022 1:45 AM GMT