- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വായ്പാ പലിശയില്‍ അടിമുടി മാറ്റത്തിനൊരുങ്ങി റിസര്‍വ്വ് ബാങ്ക്
പലിശ നിര്‍ണയത്തില്‍ അടിമുടി മാറ്റം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതി ബാങ്കിങ് മേഖലയെ അടിമുടി മാറ്റിമറിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ബാങ്കിന്റെ പലിശ നിര്‍ണ്ണയ രീതി ലളിതമാകുന്നതിനാല്‍ ഗുണഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സാധിക്കും. പലിശ നിരക്കുകളിലെ ചതിക്കുഴികള്‍ ഒഴിവാകുന്നതോടെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാവും. ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് തയ്യാറാക്കുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതുവരെ വായ്പകള്‍ക്ക് പലിശ നിര്‍ണയിച്ചിരുന്നത്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ബേസ്ഡ് ലെന്‍ഡിങ് റേറ്റിനോടൊപ്പം (എംസിഎല്‍ആര്‍) ബേസ് റേറ്റ് എന്ന അടിസ്ഥാന നിരക്ക്, ബെഞ്ച്മാര്‍ക്ക് െ്രെപം ലെന്‍ഡിങ് റേറ്റ്, െ്രെപം ലെന്‍ഡിങ് റേറ്റ് എന്നിവയെ കൂടി അടിസ്ഥാനമാക്കിയാണ് ചില ബാങ്കുകള്‍ പലിശ നിരക്ക് തീരുമാനിക്കുന്നത്. പലിശ നിര്‍ണയത്തില്‍ അടിമുടി മാറ്റം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതി ബാങ്കിങ് മേഖലയെ അടിമുടി മാറ്റിമറിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പലിശ നിര്‍ണ്ണയം സുതാര്യമാകും
നിലവില്‍ ഭവന വായ്പക്ക് ഇടപാടുകാരനും ബാങ്കും തമ്മില്‍ ഒപ്പ് വയ്ക്കുന്ന ധാരണയില്‍ റിപ്പോ നിരക്കിനെക്കാള്‍ നാല് ശതമാനം (സ്പ്രഡ്) കൂടുതലാണ് വായ്പയുടെ പലിശയെന്ന് കരുതുക. നിലവില്‍ റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. അതിനാല്‍ പുതിയ മാറ്റങ്ങള്‍ അനുസരിച്ച് നിങ്ങളുടെ വായ്പയുടെ യഥാര്‍ത്ഥ പലിശ നിരക്ക് 10.5 ശതമാനമാകും. (6.5+4= 10.5%). വായ്പ കാലയളവില്‍ റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താതെ ബാങ്കിന് നിങ്ങളുടെ പലിശ മാറ്റാന്‍ കഴിയില്ല. റിസര്‍വ് ബാങ്ക് പലിശ നിരക്ക് 6.5 ല്‍ നിന്ന് ആറിലേക്ക് കുറച്ചാല്‍ വായ്പയുടെ പലിശ നിരക്ക് (6+4= 10%) ആയി കുറയും. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഈ ആനുകുല്യം ആനുപാതികമായി ഇടപാടുകാരനും ലഭിക്കും.നിലവില്‍ വായ്പാ പലിശ നിര്‍ണത്തില്‍ ഈ അടിസ്ഥാനത്തില്‍ വേണ്ട വ്യത്യാസത്തില്‍ (സ്പ്രഡ്) അന്തിമ തീരുമാനം കൈകൊള്ളുന്നത് ബാങ്കുകളാണെങ്കില്‍ ഏപ്രില്‍ മാസത്തോടെ ഈ വ്യത്യാസം (സ്പ്രഡ്) വായ്പ കാലയളവിനുളളില്‍ മാറ്റാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടാവില്ല.റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക്, 91 ദിവസമോ 182 ദിവസമോ കാലാവധിയുളള കടപ്പത്രങ്ങളുടെ പലിശ നിരക്ക്, ഇതിന് സമാനമായ ബഞ്ച് മാര്‍ക്കുകള്‍ നിര്‍ണയിക്കുന്ന സ്ഥാപനമായ ഫിനാന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്‌സ് പുറപ്പെടുവിക്കുന്ന നിരക്കുകള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നുമായി ബന്ധിപ്പിച്ചേ ബാങ്കുകള്‍ വായ്പ പലിശ നിര്‍ണയം നടത്താവു എന്നാണ് ആര്‍ബിഐ നിര്‍ദേശം.
പലിശ നിര്‍ണയം എങ്ങിനെ
ഭവന, വാഹന, വ്യക്തിഗത വായ്പകളിലാണ് വാണിജ്യ ബാങ്കുകള്‍ തോന്നിയപടി പലിശ ഈടാക്കി ഇടപാടുകാരെ പിഴിയുന്നത്. 2019 ഏപ്രില്‍ മുതല്‍ പലിശ നിര്‍ണയ രീതിയില്‍ സമൂല മാറ്റത്തിനൊരുങ്ങുകയാണ് രാജ്യത്തെ പരമോന്നത ബാങ്കായ ഭാരതീയ റിസര്‍വ്വ് ബാങ്ക്. ഇടപാടുകാരനുമായുള്ള കരാറില്‍ നിന്ന് ഭിന്നമായി ഇനിമുതല്‍ വാണിജ്യ ബാങ്കുകള്‍ക്ക് തോന്നുംപടി പലിശ നിരക്ക് മാറ്റാനാവില്ല.
2019 ഏപ്രില്‍ മുതല്‍ ഒന്നും പഴയ പടിയാകില്ല
ബാങ്കുകള്‍ വായ്പകള്‍ക്ക് തോന്നുംപടി പലിശ ഈടാക്കുന്നത് ഇടപാടുകാര്‍ക്ക് സൃഷ്ടിക്കുന്ന തലവേദന ചില്ലറയല്ല. പല വാണിജ്യ ബാങ്കുകളും റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഉടനടി അത് ഇടപാടുകാരുടെ പിടലിയിലേക്ക് വച്ചു കൊടുത്ത് കൊള്ളലാഭം കൊയ്യുന്നവരുമാണ്.എന്നാല്‍ പലിശ നിരക്ക് വര്‍ധനവിലൂടെ ഇടപാടുകാരെ പിഴിയുന്ന ഈ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചാല്‍ പലിശ കുറയ്ക്കുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കാത്തവരുമാണ്. ഇതിനൊക്കെ കൂച്ചുവിലങ്ങിടാന്‍ ഒരുങ്ങുകയാണ് റിസര്‍വ്വ് ബാങ്ക്.
RELATED STORIES
സംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്ഥിയെ ഹോസ്റ്റല് മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള് ന്യൂഡല്ഹിയില്, അതിഷി കല്ക്കാജിയില്; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില് കുടുക്കി ജയിലില് അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര് ഓടിക്കാന് പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMT