Economy

മേക്ക്അപ്പ് പ്രേമികള്‍ക്കായി ലൈഫ്‌സ്‌റ്റൈലിന്റെ 'ഇക്‌സു'

99 രൂപ മുതല്‍ ഇക്‌സു ഉല്‍പ്പന്നങ്ങള്‍ ലൈഫ്‌സ്‌റ്റൈലില്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍

മേക്ക്അപ്പ് പ്രേമികള്‍ക്കായി ലൈഫ്‌സ്‌റ്റൈലിന്റെ ഇക്‌സു
X

കൊച്ചി: ഷോപ്പിംഗ് ഹബ്ബായ ലൈഫ്‌സ്‌റ്റൈല്‍ തങ്ങളുടെ ആദ്യ ബ്യൂട്ടി ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇക്‌സു എന്ന പേരിലാണ് മേക്ക്അപ്പ് പ്രേമികള്‍ക്കായി പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. മിതമായ വിലയില്‍ വൈവിധ്യമായ ഉല്‍പ്പന്നങ്ങളിലൂടെ 'സെല്‍ഫ് ലവ്' എന്ന സന്ദേശം സ്ത്രീകളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൃഗകൊഴുപ്പ്, സല്‍ഫേറ്റ്, പാരബെന്‍സ് എന്നിവയില്‍ നിന്ന് മുക്തമാണ് ഇക്‌സു ഉല്‍പ്പന്നങ്ങളെന്നും കമ്പനി അധികൃതര്‍ അവകാശപ്പെട്ടു.

ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇക്‌സു അവതരിപ്പിച്ചിരിക്കുന്നത്. ഫൗണ്ടേഷന്‍, കണ്‍സീലേഴ്‌സ്, ബ്ലഷസ്, ഹൈലൈറ്റേഴ്‌സ് തുടങ്ങി മുഖത്ത് ഉപയോഗിക്കുന്ന ഉല്‍പ്പനങ്ങളുടെ വിപുലമായ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐലൈനറുകള്‍, കോള്‍ പെന്‍സിലുകള്‍ എന്നിവ കൂടാതെ ആകര്‍ഷകമായ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകളും നെയില്‍ പെയിന്റുകളും 99 രൂപ മുതല്‍ ലഭ്യമാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.ഇക്‌സുവിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും ലൈഫ്‌സ്‌റ്റൈല്‍ സ്‌റ്റോറുകളിലും ലൈഫ്‌സ്‌റ്റൈലിന്റെ ഇകോമേഴ്‌സ് വെബ്‌സ്സൈറ്റായ ംww.lifestylestores.com ലും ലഭ്യമാകുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു

Next Story

RELATED STORIES

Share it