Wayanad

സിപിഎം പ്രാദേശിക നേതാവിനെ കാട്ടാന കുത്തിക്കൊന്നു

സിപിഎം തിരുനെല്ലി മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവും അപ്പപാറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റുമായ അപ്പപ്പാറ ശങ്ക് മൂല സാരംഗ് നിവാസില്‍ കെ സി മണി (44) യാണ് മരിച്ചത്.

സിപിഎം പ്രാദേശിക നേതാവിനെ കാട്ടാന കുത്തിക്കൊന്നു
X

കല്‍പറ്റ: മാനന്തവാടി തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സിപിഎം പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സിപിഎം തിരുനെല്ലി മുന്‍ ലോക്കല്‍ സെക്രട്ടറിയും നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവും അപ്പപാറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റുമായ അപ്പപ്പാറ ശങ്ക് മൂല സാരംഗ് നിവാസില്‍ കെ സി മണി (44) യാണ് മരിച്ചത്.

അപ്പപ്പാറ ആക്കൊല്ലി എസ്‌റ്റേറ്റിലെ വാച്ച്മാനായ മണിയെ ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ച നിലയില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. മാനന്തവാടി ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോവും വഴിയാണ് മരണപ്പെട്ടത്. ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപമാണ് മണിയെ കാട്ടാന ആക്രമിച്ചത്. ഭാര്യ: അനിത. മക്കള്‍: സാരംഗ്, സായൂജ്.

Next Story

RELATED STORIES

Share it