Wayanad

പീഡനക്കേസ് പ്രതി ഡാമില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു; പോലിസ് സാഹസികമായി പിടികൂടി

പീഡനക്കേസ് പ്രതി ഡാമില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു; പോലിസ് സാഹസികമായി പിടികൂടി
X

കല്‍പറ്റ: അമ്പലവയല്‍ നെല്ലാറച്ചാലില്‍ കാരാപ്പുഴ ഡാമില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പോലിസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അമ്പലവയലിലെ റിസോര്‍ട്ടില്‍ 5 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന മലപ്പുറം തിരൂര്‍ സ്‌റ്റേഷനിലെ പീഡനക്കേസ് പ്രതി കൊടിയത്ത് നഹീം ആണ് ഡാമില്‍ ചാടുന്നതിനിടെ പിടിയിലായത്. അഞ്ചുദിവസമായി അമ്പലവയലിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന നഹീം തിരൂര്‍ സിഐ അര്‍ഷാദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന്‌ക്കെത്തുന്ന രഹസ്യ വിവരം അറിഞ്ഞ് റിസോര്‍ട്ടില്‍ നിന്നു പുറത്തേക്ക് ഓടി. കാരാപ്പുഴ റിസര്‍വോയറിന്റെ നെല്ലാലാറച്ചാല്‍ ഭാഗത്തുനിന്ന്ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ അമ്പലവയല്‍ പോലിസും തിരൂര്‍ പോലിസ് സംഘവും നാട്ടുകാരും ചേര്‍ന്ന് വെള്ളക്കെട്ടില്‍ നിന്ന് നഹീമിനെ സാഹസികമായി പിടികൂടുകയായിരുന്നു.




Next Story

RELATED STORIES

Share it