തലപ്പുഴ കണ്ണോത്ത് മല അപകടം; ഇറക്കവും വളവും അഗാധമായ കൊക്കയും; നടന്നത് ഊര്‍ജ്ജിത രക്ഷാപ്രവര്‍ത്തനം

മാനന്തവാടി: വയനാടില്‍ അപകടത്തില്‍പെട്ടത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളായ സ്ത്രീകള്‍. 12 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്‍പതുപേരും മരിച്ചു. പ്രദേശവാസികളും പോലീസും ഡ്രൈവര്‍മാരും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും ജീപ്പ് പൂര്‍ണമായും തകര്‍ന്നുവെന്നും തവിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ മുരുകേശന്‍ പറഞ്ഞു.
'വയനാട് നിന്ന് തലപ്പുഴയിലേക്ക് വരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. ജീപ്പില്‍ കൂടുതല്‍ പേരും സ്ത്രീകളായിരുന്നു. ദിവസവും ജോലിക്ക് പോയിവരുന്നവരാണ് ഇവര്‍. ജോലി കഴിഞ്ഞ് തിരിച്ചു വരുന്നവരായിരുന്നു അപകടത്തില്‍പെട്ടത്'- മെംബര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
'വളവില്‍ ഒരു സൈഡ് വലിയ കൊക്കയാണ്. അതൊരു ഇറക്കമുള്ള വഴിയാണ്. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ ഉടന്‍ തന്നെ പ്രദേശത്തെ ചെറുപ്പക്കാരും ഡ്രൈവര്‍മാരും പോലീസും കയറ് കെട്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചു. പെട്ടെന്ന് തന്നെ അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനന്തവാടിയില്‍ ജീപ്പ് മറിഞ്ഞത് 25 മീറ്റര്‍ താഴ്ചയിലേക്കെന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ്. അരുവിയിലെ കല്ലുകള്‍ക്ക് മുകളിലേക്കാണ് വീണത് മരണസംഖ്യ ഉയരാന്‍ കാരണമായി. അപകടത്തില്‍ 9 സ്ത്രീകള്‍ മരിച്ചു. മരിച്ചവര്‍ വയനാട് സ്വദേശികളാണ്. മരിച്ച റാബി, ശാന്ത, ലീല, റാബിയ, ചിന്നമ്മ, ഷാജ എന്നിവരെ തിരിച്ചറിഞ്ഞു. ദീപു ടീ ട്രേഡിങ് കമ്പനിയുടെ ജീപ്പാണ് വളവില്‍ കലുങ്ക് തകര്‍ത്ത് മറിഞ്ഞത്. ഇവര്‍ വാളാട് നിന്ന് കമ്പമലയ്ക്കു പോവുകയായിരുന്നു. അപകടം തലപ്പുഴ കണ്ണോത്തുമലയ്ക്ക് സമീപമാണ്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഡ്രൈവറുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ അപകടസ്ഥലത്തേക്ക് തിരിച്ചു.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT