Wayanad

വയനാട്ടില്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് സോന.

വയനാട്ടില്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
X
അമ്പലവയല്‍: വയനാട് അമ്പലവയലില്‍ കുമ്പളേരിക്ക് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. കുമ്പളേരി ക്രഷറിനുസമീപം പഴുക്കുടിയില്‍ വര്‍ഗീസിന്റെയും ഷീജയുടെയും മകളായ സോന (19) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനുസമീപത്തായി മണ്ണുനീക്കം ചെയ്ത് കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച കുളത്തിലായിരുന്നു അപകടം. വര്‍ഗീസും മക്കളും ചേര്‍ന്ന് നീന്താനിറങ്ങിയപ്പോള്‍ സോന ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പടെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബത്തേരിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി ഏഴുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് സോന.





Next Story

RELATED STORIES

Share it